രോഹിത്തിനെ കാത്തിരിക്കുന്നത് റെക്കോർഡ് മഴ 😱ശ്രീലങ്കയെ തകർത്താൽ ഇതിഹാസ നായകനായി രോഹിത് മാറും

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ നോക്കി കാണുന്നത് ഇന്ന് ആരംഭം കുറിക്കുന്ന ശ്രീലങ്കൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലേക്ക് തന്നെയാണ്. മൂന്ന് ടി :20കളും രണ്ട് ടെസ്റ്റ്‌ മത്സരംഗളുമാണ് ശ്രീലങ്കൻ ടീം ഇന്ത്യക്ക് എതിരെ കളിക്കുക.

വിരാട് കോഹ്ലി, റിഷാബ് പന്ത് അടക്കം സ്റ്റാർ താരങ്ങൾക്ക് വിശ്രമം നൽകി അവരുടെ അഭാവം നേരിടുന്ന രോഹിത് ശർമ്മയും ടീമും ശ്രീലങ്കക്ക് എതിരായ പരമ്പരയും തൂത്തുവാരം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരെ ഇന്ത്യൻ ടീം ഏകദിനത്തിലും ടി :20യിലും വൈറ്റ് വാഷ് നേടിയിരുന്നു. അതേസമയം പരമ്പരക്ക് മുൻപ് ഇന്ത്യൻ ടീമിന് മുന്നിൽ വില്ലനായി മാറിയത് പേസർ ദീപക്ക് ചഹാർ, സൂര്യകുമാർ യാദവ് എന്നിവർ പരിക്കാണ്. ഇരുവരും പരമ്പരകളിൽ നിന്നും പൂർണ്ണമായി പിന്മാറി കഴിഞ്ഞു.

എന്നാൽ ഈ ടി :20 പരമ്പരയിൽ നായകനായ രോഹിത് ശർമ്മയെയും ഇന്ത്യൻ ടീമിനെയും കാത്തിരിക്കുന്നത് അപൂർവ്വ നേട്ടങ്ങൾ തന്നെയാണ്.ഈ ടി :20 പരമ്പരയിൽ 3 മത്സരങ്ങൾ കൂടി കളിച്ചാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡിൽ പാകിസ്ഥാൻ താരമായ ഷോയിബ് മാലിക്കിനെ കൂടി നായകൻ രോഹിത്തിന് മറികടക്കാം.ഒപ്പം 12 സിക്സുകൾ കൂടി അടിച്ചാൽ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന മാർട്ടിൻ ഗുപ്റ്റിലിന്റെ റെക്കോർഡ് മറികടക്കാം

അതേസമയം ഇന്നത്തെ ഇന്നിംഗ്‌സിൽ 63 റൺസ് നേടിയാൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 1000 ടി:20 റൺസ് എന്ന റെക്കോർഡിൽ ബാബർ ആസാമിനെ മറികടക്കാൻ രോഹിത്തിന് സാധിക്കും. കൂടാതെ ടി :20 യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന കോഹ്‌ലിയുടെ റെക്കോർഡ് മറികടക്കാൻ 6 സിക്‌സുകൾ കൂടി രോഹിത്തിന് വേണം. ഒപ്പം ടി :20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണർ എന്ന ഗുപ്റ്റിലിന്റെ റെക്കോർഡ് മറികടക്കാൻ 191 റൺസ് വേണം.