IND V/S SL |20 റൺസ്‌ വഴങ്ങി ജഡേജ :ചിരി നിർത്താൻ സാധിക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ |jadeja | Vollelive

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് ജയത്തിലേക്ക് നീങ്ങി രോഹിത് ശർമ്മയും ടീമും. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മൂന്ന് ദിനവും തിളങ്ങിയ ഇന്ത്യൻ ടീമിനായി മാജിക്ക് പ്രകടനം പുറത്തെടുത്തത് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ.

നേരത്തെ രണ്ടാം ദിനം 175 റൺസ്‌ അടിച്ചെടുത്ത ജഡേജ ഇന്ന് ലങ്കൻ ഒന്നാം ഇന്നിങ്സിലെ 5 വിക്കറ്റുകൾ വീഴ്ത്തിയാണ് റെക്കോർഡ് പ്രകടനത്തിന് അവകാശിയായത്. ഒരു ടെസ്റ്റിൽ സെഞ്ച്വറിയും 5 വിക്കറ്റും നേടുന്ന അപൂർവ്വ റെക്കോർഡിന് ഉടമയായ ജഡേജ രണ്ടാം ഇന്നിങ്സിലും തന്റെ മാന്ത്രിക സ്പിൻ മികവിനാൽ എതിരാളികൾക്ക് മുന്നിൽ വില്ലനായി മാറുകയാണ്.

രണ്ടാം ഇന്നിങ്സിൽ ലങ്കൻ മിഡിൽ ഓർഡറിനെ തകർത്ത ജഡേജയേ ഒരു ഓവറിൽ ലങ്കൻ ബാറ്റ്‌സ്മാൻ അസലങ്ക 20 റൺസ്‌ പായിച്ചതാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ എല്ലാം അമ്പരപ്പ് സൃഷ്ടിക്കുന്നത്. ജഡേജക്ക് എതിരെ കൗണ്ടർ അറ്റാക്ക് നടത്തിയ യുവ ബാറ്റ്‌സ്മാൻ രണ്ടാം സെക്ഷനിലെ അവസാനത്തെ ഓവറിലാണ് രണ്ട് സിക്സും രണ്ട് ഫോറും അടിച്ചെടുത്തത്.

ഒരുവേള ജഡേജയിൽ പോലും ഞെട്ടൽ സൃഷ്ടിക്കാൻ അസലങ്കക്ക് സാധിച്ചു. അതേസമയം ജഡേജയേ ബാറ്റ്‌സ്മാൻ വെടിക്കെട്ട് ബാറ്റിങ്ങിൽ കൂടി 20 റൺസ്‌ പായിക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയിൽ ചിരിപടർത്തി. ജഡേജക്ക് അരികിലേക്ക് എത്തി ച്ചിരിക്കുന്ന ക്യാപ്റ്റൻ രോഹിത് വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു.