കലിപ്പിൽ ചാഹലിനെ വിരട്ടി രോഹിത് ശർമ്മ 😱ഫീൽഡിങ്ങിനിടയിൽ നടന്നത് വിചിത്ര സംഭവം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ഇന്നലെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 44 റൺസ്‌ ജയം കരസ്ഥമാക്കിയാണ് രോഹിത് ശർമ്മയും സംഘബും ജയവും ഒപ്പം പരമ്പരയിൽ 2-0ന് മുന്നിൽ എത്തിയതും.

ഇന്ത്യൻ മണ്ണിൽ 9 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ ടീം 240 താഴെ ഒരു സ്കോർ ഡിഫെൻഡ് ചെയ്ത് കളി ജയിക്കുന്നത് എന്നതും ഇന്നലത്തെ മിന്നും ജയത്തിനും ഒപ്പം ശ്രദ്ധേയം. ഇന്നലെത്തെ മത്സരത്തിൽ ബാറ്റിങ് നിര തകർന്നപ്പോൾ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പേസർ പ്രസീദ് കൃഷ്ണ നാല് വിക്കറ്റും താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ സുന്ദർ, ചാഹൽ എന്നിവരാണ് റൺസ്‌റേറ്റ് കുറച്ചത്. ഇന്നലെത്തെ ജയത്തിന് ഒപ്പം കയ്യടികൾ നേടിയത് നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവ് തന്നെയാണ്

ഇന്നലെ വളരെ മികച്ച ബൗളിംഗ് മാറ്റങ്ങളും ഒപ്പം ശ്രദ്ധേയമായ ചില ഫീൽഡിങ് മാറ്റങ്ങളും നടത്തിയ രോഹിത് ശർമ്മ കയ്യടികൾ നെടി. ഇന്നലത്തെ മത്സരത്തിനിടയിൽ മുൻ താരങ്ങൾ അടക്കം രോഹിത് ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തിയിരുന്നു. എന്നാൽ ഇന്നലെ മത്സരത്തിനിടയിൽ രോഹിത് ശർമ്മ ഒരൽപ്പം ദേഷ്യം പ്രകടിപ്പിച്ചതാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറുന്നത്.

ഇന്നലത്തെ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ ടീം ഫീൽഡിങ്ങിനിടെ വളരെ അലസമായി തന്റെ സ്ഥാനം മാറുന്ന ഇന്ത്യൻ ഓഫ് സ്പിൻ ബൗളർ യൂസ്വേന്ദ്ര ചാഹലിനെ വളരെ സമർഥമായി വിരട്ടുന്ന രോഹിതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വളരെ അധികം വൈറലായിട്ടുണ്ട്. പതുക്കെ തന്റെ പുത്തൻ സ്ഥാനത്തിലേക്ക് മാറുന്ന ചാഹലിന്റെ പ്രവർത്തി ചൊടിപ്പിച്ചത് നായകനായ രോഹിത് ശർമ്മയെയാണ്. പിന്നാലെ എന്താണ് കുഴപ്പം. അതിവേഗം പോകാനാണ് രോഹിത് ശർമ്മ ആവശ്യപെടുന്നത്.