ദേശീയ ഗാനത്തിനിടയിൽ വൈകാരികനായി രോഹിത്!! കയ്യടികൾ നൽകി കാണികളും ടീമും (കാണാം വീഡിയോ )

ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഇന്ന് മെൽബണിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയിട്ടുണ്ട്. വില്ലനായി മഴ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാലാവസ്ഥ നല്ല രീതിയിൽ പോവുകയാണ്.

കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായിരുന്നത്. കഴിഞ്ഞ ഏഷ്യകപ്പിലും ഇന്ത്യയുടെ പുറത്താകലിന് പാക്കിസ്ഥാൻ മുഖ്യപങ്ക് വഹിച്ചിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഇന്നത്തെ മത്സരത്തിന് മുന്നോടിയായിട്ടുള്ള ദേശീയ ഗാനത്തിനിടെ വികാരഭരിതനാകുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വീഡിയോയാണ്.

നിമിഷനേരങ്ങൾ കൊണ്ടാണ് താരത്തിന്റെ വീഡിയോ സോഷ്യൽ മാധ്യമങ്ങൾ ഇടം നേടിയത്. ലോകകപ്പിൽ ആദ്യമായിട്ടാണ് രോഹിത് ശർമക്ക് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷകളാണ് ഇന്ത്യൻ ആരാധകർക്കുള്ളത്.

ഇന്ത്യക്കുവേണ്ടി ഋഷബ് പന്തിന് പകരം ദിനേശ് കാർത്തികാണ് ടീമിലുള്ളത്. ഓൾറൗണ്ടർമാരായി അക്സർ പട്ടേൽ,ഹർദിക് പാണ്ഡ്യ എന്നിവർ വന്നപ്പോൾ ടോപ് ഓർഡറിൽ മാറ്റമൊന്നുമില്ല. ചഹലിന് പകരം അശ്വിൻ വന്നപ്പോൾ ഹർഷിൽ പട്ടേലിന് പകരമായി മുഹമ്മദ് ഷമി ടീമിൽ സ്ഥാനം നേടി.