ചതി ഗിൽ ചതി 😳😳ഡക്കായി റൺ ഔട്ട് മടങ്ങി രോഹിത്… കലിപ്പായി ചൂടായി നായകൻ രോഹിത് : കാണാം വീഡിയോ

ഇന്ത്യ : അഫ്‌ഘാൻ ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക് ആവേശ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യൻ അഫ്‌ഘാനിസ്താനെ ബാറ്റിംഗ് അയച്ചപ്പോൾ ടീം ഇന്ത്യക്ക് ലഭിച്ചത് 159 റൺസ് ടാർജേറ്റ്.

എന്നാൽ റൺസ് പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ഒന്നാമത്തെ ഓവറിൽ തന്നെ ഞെട്ടൽ സമ്മാനിച്ചു നായകൻ രോഹിത് ശർമ്മ ഡക്ക് ആയി മടങ്ങി. നേരിട്ട രണ്ടാമത്തെ ബോളിൽ തന്നെ നിർഭാഗ്യകരമായ രീതിയിൽ നായകൻ രോഹിത് പുറത്തായി. ഇന്ത്യൻ ഇനിങ്സ് ഫസ്റ്റ് ഓവറിലെ രണ്ടാമത്തെ ബോളിലാണ് ഈ സംഭവം അരങ്ങേറിയത്.ഒരു മനോഹരമായ ഷോട്ട് കളിച്ച രോഹിത് ശർമ്മ സിംഗിൾ വേണ്ടി ഓടി എങ്കിലും നോൺ സ്ട്രൈക് എൻഡിൽ നിന്ന ശുഭ്മാൻ ഗില്ലിനു പിഴച്ചു.

ഗിൽ രോഹിത് മുഖത്തേക്ക് നോക്കാതെ ഷോട്ട് പോയ സ്ഥലത്തേക്ക് തന്നെ നോക്കി നിന്നതോടെ രോഹിത് മാത്രമായി ഓടുന്നത്. ഇതോടെ സ്ട്രൈക് എൻഡിൽ രോഹിത് റൺ ഔട്ടായി. ഒരുവേള നായകന് ഗിൽ ഇത്തം ഒരു പിഴവിൽ തന്റെ വിക്കറ്റ് നഷ്ടമായത് സഹിക്കാൻ കഴിഞ്ഞില്ല.

പുറത്തായ ശേഷം ഗില്ലുമായി തർക്കിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയെയും കാണാൻ കഴിഞ്ഞു. സാധരണയിൽ നിന്നും മാറി രോഹിത്തിനെ കട്ട കലിപ്പിലാണ് കാണാൻ കഴിഞ്ഞത്. കാണാം വീഡിയോ