കലിപ്പ് കട്ട കലിപ്പ് 😳😳😳ഫീൽഡിൽ ദുരന്തമായി സുന്ദർ!!ഷോക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ ( വീഡിയോ കാണാം )

ഇന്ത്യ – ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം നേരിട്ടിരിക്കുകയാണ്. ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ കനത്ത തകർച്ചയാണ് നേരിട്ടത്. രോഹിത് ശർമ , വിരാട് കോഹ്ലി, ശിഖർ ധവാൻ , ശ്രേയസ് അയ്യർ , കെഎൽ രാഹുൽ തുടങ്ങിയ പ്രമുഖ ബാറ്റർമാർ അടങ്ങിയ ഇന്ത്യൻ സംഘം 41.2 ഓവറിൽ 186 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു.

മത്സരത്തിൽ ബംഗ്ലാദേശും വലിയ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നുവെങ്കിലും, ക്യാപ്റ്റൻ ലിറ്റൺ ദാസ് , ഓൾറൗണ്ടർ മെഹ്ദി ഹസൻ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റുകളും, കുൽദീപ് സെൻ , വാഷിംഗ്‌ടൺ സുന്ദർ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി .

എന്നാൽ , ഇന്ത്യയുടെ ഫീൽഡിങ് പിഴവുകളും മോശം ബാറ്റിംഗും ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. പിന്നാലെ , വാഷിംഗ്‌ടൺ സുന്ദറും ഒരു ക്യാച്ച് നഷ്ടപ്പെടുത്തി. ഇതോടെ പ്രകോപിതനായ ക്യാപ്റ്റൻ രോഹിത് ശർമ, വാഷിംഗ്‌ടൺ സുന്ദറിനോട്‌ ദേഷ്യപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മത്സരശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഉൾപ്പെടെയുള്ള ബാറ്റർമാർക്ക് ആണെന്ന് രോഹിത് ശർമ സമ്മതിച്ചു.

ഇത്തരം പിച്ചുകളിൽ ബാറ്റ് ചെയ്യാൻ പരിശീലനം നേടിയിട്ടുള്ള ബാറ്റർമാരാണ് ഇന്ത്യൻ സംഘത്തിൽ ഉള്ളത്. എന്നാൽ ഞാൻ ഉൾപ്പെടെയുള്ള ബാറ്റർമാർ കുറച്ചുകൂടി പക്വതയോടെ കളിക്കണമായിരുന്നു. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിൽ വിജയം നമുക്ക് തന്നെ ലഭിച്ചേനെ. എന്തുതന്നെയായാലും ഈ മത്സരത്തിലെ വീഴ്ചകൾ പരിശോധിച്ചു അതിനെ മറികടന്ന് അടുത്ത മത്സരങ്ങളിൽ വിജയിക്കുവാൻ തയ്യാറെടുക്കും, മത്സരശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ രോഹിത് ശർമ പറഞ്ഞു.

Rate this post