കോഹ്ലിയെ കെട്ടിപിടിച്ചു എടുത്ത് ഉയർത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ 😳😳മനോഹര കാഴ്ചകൾ ഏറ്റെടുത്ത് ക്രിക്കറ്റ്‌ ലോകം!!വീഡിയോ

മെൽബണിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം അതിന്റെ എല്ലാ ആകാംക്ഷയും ആവേശവും നിലനിർത്തിക്കൊണ്ട് അവസാന ബോൾ വരെ നീണ്ടുനിന്ന ഒരു ത്രില്ലിംഗ് മത്സരമായിരുന്നു. അവസാന ബോൾ വരെ ആര് ജയിക്കും എന്ന സർപ്രൈസ് നിലനിർത്തിയ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഇന്ത്യ മത്സരം വിജയിച്ചു. എന്നാൽ, അവസാന ബോൾ വരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ തീ ആളിക്കത്തിയ മത്സരം ആയിരുന്നു ഇത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ, മസൂദ് (52*), ഇഫ്തിഖർ അഹ്‌മദ്‌ (51) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് ആണ് എടുത്തത്. ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ 3 വീതം വിക്കറ്റുകളും, മുഹമ്മദ്‌ ഷമി, ഭൂവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ചേർന്ന് ഞെട്ടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ (4), കെഎൽ രാഹുൽ (4), സൂര്യകുമാർ യാദവ് (15) എന്നിവരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ വിരാട് കോഹ്‌ലി (82*), ഹാർദിക് പാണ്ഡ്യ (40) എന്നിവർ ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. സമീപകാലത്ത് ടി20 ഫോർമാറ്റിൽ വിരാട് കോഹ്ലിയുടെ ഭാഗത്ത് നിന്ന് ഒരു മാച്ച് വിന്നിങ് പ്രകടനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലായിരുന്നു. എന്നാൽ, ലോകകപ്പിലെ നിർണായക മത്സരത്തിൽ വെറ്റെറൻ ബാറ്റർ പുറത്തെടുത്ത പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കയ്യടിക്ക് അർഹമാക്കി.

53 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 154.72 സ്ട്രൈക്ക് റേറ്റിൽ 82* റൺസ് നേടിയ കോഹ്‌ലി, ഇന്നിംഗ്സിന്റെ 2-ാം ഓവറിൽ ക്രീസിൽ എത്തി അവസാന ബോൾ വരെ ക്രീസിൽ തുടർന്നു. മത്സരത്തിൽ ഇന്ത്യ വിജയമുറപ്പിച്ച ശേഷം എല്ലാ ഇന്ത്യൻ താരങ്ങളും ഓടിയെത്തി കോഹ്ലിയെ കെട്ടിപ്പിടിച്ചു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, കോഹ്ലിയെ എടുത്ത് ഉയർത്തുകയും, തുടർന്ന് കറങ്ങിക്കൊണ്ട് തന്റെ സന്തോഷവും ആവേശവും എല്ലാം പ്രകടിപ്പിച്ചു.