“ഞങ്ങളുടെ ഭാഗ്യം അതായിരുന്നു” മത്സര ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞത് കേട്ടോ???

വീണ്ടും ഒരു ജയം അതും എല്ലാ അർഥത്തിലും ആധികാരികമായി. പാകിസ്ഥാൻ എതിരെ ത്രില്ലിംഗ് ജയം നേടിയ ഇന്ത്യൻ ടീം ഇന്നത്തെ മാച്ചിൽ നേതർലാൻഡ് എതിരെയാണ് 56 റൺസിന്റെ മിന്നും ജയം നേടിയത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ഇന്ത്യൻ സംഘം നേടിയത് നിർണായക ജയവും ബി ഗ്രൂപ്പിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും.

ടോസ് നേടി ആദ്യം ബാറ്റിംഗിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രാഹുൽ വിക്കെറ്റ് നഷ്ടമായത് ആശങ്കയായി എങ്കിലും ശേഷം എത്തിയ വിരാട് കോഹ്ലി : സൂര്യകുമാർ ജോഡിയും ക്യാപ്റ്റൻ രോഹിത് ഇന്നിങ്‌സും കരുത്തു പകർന്നു. ടീം ഇന്ത്യക്കായി ബൗളർമാരും കാഴ്ചവെച്ചത് ഗംഭീര പ്രകടനം.വെറും 25 ബോളിൽ 61 റൺസ് പായിച്ച സൂര്യകുമാർ യാദവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

അതേസമയം മത്സര ശേഷം ടീം പ്രകടനത്തിൽ പൂർണമായ സന്തോഷം രേഖപെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീം ഓരോ മാച്ചിലും ഇമ്പ്രൂവ് ചെയ്യേണ്ടത് നിർണായകം എന്നും വെളിപ്പെടുത്തി.’ഞങ്ങളുടെ ഭാഗ്യം, ആ പ്രത്യേക വിജയത്തെ മറികടക്കാൻ ഞങ്ങൾക്ക് കുറച്ച് ദിവസങ്ങളുണ്ടായിരുന്നു. കളി കഴിഞ്ഞയുടനെ ഞങ്ങൾ സിഡ്‌നിയിൽ വന്ന് വീണ്ടും സംഘടിച്ചു.ഇതൊരു ക്ലിനിക്കൽ വിജയമാണെന്ന് ഞാൻ കരുതി. അവർ സൂപ്പർ 12-ലേക്ക് യോഗ്യത നേടിയ രീതി നോക്കുമ്പോൾ, ക്രെഡിറ്റ് അവർക്ക് അർഹിക്കുന്നുണ്ട് ” ക്യാപ്റ്റൻ രോഹിത് എതിർ ടീമിനെ പുകഴ്ത്തി.

‘സത്യം പറഞ്ഞാൽ, ഇത് ഏതാണ്ട് തികഞ്ഞ വിജയമായിരുന്നു. അതെ, ഞങ്ങൾ തുടക്കത്തിൽ അൽപ്പം പതുക്കെയാണ് കളിച്ചത്, പക്ഷേ ഞാനും വിരാടും തമ്മിലുള്ള സംഭാഷണം അതായിരുന്നു, വലിയ ഷോട്ടുകൾ കളിക്കാൻ ഞങ്ങൾക്ക് ആ പ്രതലത്തിൽ കാത്തിരിക്കേണ്ടി വന്നു.”ക്യാപ്റ്റൻ വെളിപ്പെടുത്തി