വഴിയിൽ കടല വിറ്റ് മുൻ പാക് താരം 😱സംഭവം ഇപ്രകാരം ;കാണാം ചിത്രങ്ങൾ

എക്കാലവും അനേകം ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിക്കാറുള്ള ടീമാണ് പാകിസ്ഥാൻ. മികച്ച ഇടംകയ്യൻ പേസർമാർ എന്നും പാക് ക്രിക്കറ്റിന്റെ തന്നെ പ്ലസ് പോയിന്റ് കൂടിയാണ്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ സെമി ഫൈനലിൽ വരെ എത്തിയ പാകിസ്ഥാൻ ടീമിന്റെ ബൗളിംഗ് മികവ് നാം കണ്ടതാണ്. പാക് പേസർമാരിൽ ഏറെ ശ്രദ്ധേയനായ വഖാബ് റിയാസ് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കാലയളവിൽ വരെ പാക് ടീമിന്റെ നമ്പർ വൺ ബൗളറായിരുന്ന വഖാബ് റിയാസ് പാക് ടീമിനായി 27 ടെസ്റ്റും 91 ഏകദിനവും 36 ടി :20 മത്സരവും അടക്കം കളിച്ചിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം വഴിയരികിൽ കടല വിൽക്കുന്ന രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം തന്നെ ഏറെ ചർച്ചയായി മാറുന്നത്.വഴിയൊരത്തു കടല വിൽക്കുന്ന വീഡിയോ താരമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സഹതാരങ്ങളും ആരാധകരും ഈ വീഡിയോ ഹിറ്റാക്കി മാറ്റി കഴിഞ്ഞു.

“നിങ്ങൾക്കായി നിങ്ങളുടെ കടല വിൽപ്പനക്കാരൻ ഇവിടെ റെഡി.എല്ലാവരെ വേഗം ഓർഡർ നൽകൂ.ആർക്കൊക്കെയാണ് കടല വേണ്ടത്.എത്ര രൂപയ്ക്കാണ് നിങ്ങൾക്ക് കടല വേണ്ടത്. അൽപ്പനേരം കടല ഇപ്രകാരം വിറ്റത് ഞാൻ വളരെ അധികം എൻജോയ് ചെയ്തു. എനിക്ക് ഇപ്പോൾ എന്റെ കുട്ടികാലമാണ് ഓർമ വന്നത് ” പാക് പേസർ വീഡിയോക്ക്‌ ഒപ്പം ഇപ്രകാരം കുറിച്ചു. താരം പോസ്റ്റ്‌ ചെയ്ത വീഡിയോക്ക്‌ നിമിഷ നേരം കൊണ്ടാണ് മുൻ താരങ്ങളിൽ നിന്നും അടക്കം രസകരമായ മറുപടികൾ ലഭിച്ചത്.

അതേസമയം നിലവിൽ പാക് ക്രിക്കറ്റ്‌ ടീമിലേക്ക് ഇടം ലഭിക്കാതെ താരം 2020 ഡിസംബർ മാസത്തിലാണ് ഏറ്റവും അവസാനമായി പാക് ജേഴ്സി അണിഞ്ഞത്.2011ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് എതിരെ 5 വിക്കറ്റുകൾ വീഴ്ത്തി വഹാബ് റിയാസ് കയ്യടികൾ നേടിയിരുന്നു.താരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ അടക്കം സജീവമാണ്.