Rishi Dhawan ;ഈ മാസ്ക് ധരിച്ചത് എന്തിന് 😱വിചിത്ര ലുക്കിന്റെ കാരണം ഇതാണ്
Rishi Dhawan wonder look;ഐപിൽ പതിനഞ്ചാം സീസണിലെ എല്ലാ മത്സരങ്ങളും അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്.ലീഗ് സ്റ്റേജ് മത്സരങ്ങൾ പാതി പിന്നിടുമ്പോൾ മിക്ക ടീമുകളും പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള തീവ്ര ശ്രമത്തിലാണ്.
അതേസമയം ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്സ് : ചെന്നൈ സൂപ്പർ കിങ്സ് മത്സരം രണ്ട് ടീമുകൾക്കും നിർണായകമാണ്. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും ഒൻപതാം സ്ഥാനത്തുള്ള ചെന്നൈയും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഈ കളിയിൽ ആഗ്രഹിക്കുന്നില്ല. അതേസമയം ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിങ്സ് ടീം 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ലഭിച്ചത് മോശം തുടക്കം. റോബിൻ ഉത്തപ്പ, ഡൂബൈ, സാന്റനർ എന്നിവർ വിക്കറ്റുകൾ ചെന്നൈക്ക് ആദ്യത്തെ 10 ഓവറിൽ തന്നെ നഷ്ടമായി.
എന്നാൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഒരുവേള കാണികളെ വരെ ഞെട്ടിച്ചത് പഞ്ചാബ് കിങ്സ് താരമായ ഋഷി ധവാനാണ്.ബൗളിംഗ് ചെയ്യാനായി എത്തിയ ഋഷി ധവാൻ വെറൈറ്റി ലൂക്കിൽ എത്തിയത് എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ചു.
Rishi Dhawan is recovering from a nose injury, that's why he's wearing safety shield tonight while bowling.
— Mufaddal Vohra (@mufaddal_vohra) April 25, 2022
ബൗളിംഗ് ആരംഭിക്കും മുൻപായി മാസ്ക് ധരിച്ചാണ് ഋഷി ധവാൻ എത്തിയത്.ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ഋഷി ധവാൻ രഞ്ജി ട്രോഫിയിൽ കളിച്ചു.ഇതിനിടയിൽ പരിക്കെറ്റ താരം പിന്നീട് സ്കാനിംഗിനായി മറ്റും ആശുപത്രികളിലേക്കും കൊണ്ടുപോയി. കൂടാതെ ഒരു സർജറിക്ക് അടക്കം വിധേയനായ താരത്തിന് ചില മത്സരങ്ങൾ നഷ്ടമായി.5 വർഷങ്ങൾ ശേഷമാണ് താരം ഐപിൽ വിക്കെറ്റ് വീഴ്ത്തുന്നത്