വെടിക്കെട്ട് ഫിഫ്റ്റി റെക്കോർഡും സ്വന്തം : മറികടന്നത് കപിൽ ദേവ് സൂപ്പർ നേട്ടം

ശ്രീലങ്കക്ക് എതിരായ ബാംഗ്ലൂർ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ സൂപ്പർ ബാറ്റിംഗുമായി അധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ടീം. രണ്ടാം ദിനം ലങ്കൻ ടീമിന്റെ നാല് വിക്കറ്റുകൾ അതിവേഗം വീഴ്ത്തി 143 റൺസ്‌ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യൻ ടീമിനായി രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിംഗുമായി കയ്യടികൾ കരസ്ഥമാക്കിയത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത്.

നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ക്രിക്കറ്റ് കളിച്ച് മുന്നേറിയ റിഷാബ് പന്ത് വെറും 31 ബോളിൽ നിന്നും ഫിഫ്റ്റി അടിച്ചാണ് ഇന്ത്യൻ ലീഡ് അതിവേഗം തന്നെ ഉയർത്തിയത്. കൂടാതെ രണ്ടാം ഇന്നിങ്സിൽ അപൂർവ്വമായ ഒരു റെക്കോർഡിനും കൂടിറിഷാബ് പന്ത് അവകാശിയായി. ഒരു ഇന്ത്യക്കാരന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന ടെസ്റ്റ്‌ ഫിഫ്റ്റിയെന്നുള്ള നേട്ടത്തിനാണ് ഇന്നത്തെ അതിവേഗ ഇന്നിങ്സിൽ കൂടി റിഷാബ് പന്ത് അവകാശിയായത്. തന്റെ 28ആം ബോളിൽ അർദ്ധ സെഞ്ച്വറി പിന്നിട്ട റിഷാബ് പന്ത് വെറും 31 ബോളിൽ നിന്നും7 ഫോറും രണ്ട് സിക്സ് അടക്കം 50 റൺസ്‌ അടിച്ചാണ് മടങ്ങിയത്.

ഇന്ത്യക്കാരന്റെ തന്നെ ഏറ്റവും വേഗതയുള്ള ടെസ്റ്റ്‌ ക്രിക്കറ്റിലെ ഫിഫ്റ്റിക്ക് കപിൽ ദേവ് റെക്കോർഡ് മറികടന്നാണ് റിഷാബ് പന്ത് അവകാശിയായത്.30 ബോളിൽ നിന്നും ഫിഫ്റ്റി നേടിയ കപിൽ ദേവ് നേട്ടമാണ് റിഷാബ് പന്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിൽ തകർന്നത്.

ഇന്ത്യൻ താരത്തിന്റെ അതിവേഗ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഫിഫ്റ്റികൾ :28 Bol fifty Rishabh Pant vs SL Bengaluru 2022 *,30 Bol Fifty By Kapil Dev vs Pak Karachi 1982, 31 Bol Fifty By Shardul Thakur vs Eng Oval 2021,32 Bol Fifty By V Sehwag vs Eng Chennai 2008