സൂപ്പർ ക്യാച്ച് മിന്നൽ സ്റ്റമ്പിങ് : വിക്കറ്റിന് പിന്നിൽ കയ്യടി നേടി റിഷാബ് പന്ത് [Video ]

ഐപിൽ പതിനഞ്ചാം സീസണിൽ വിജയ വഴിയിലേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ഇരുവരും ഏറ്റുമുട്ടുമ്പോൾ മികച്ച പോരാട്ടമാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ പ്രതീക്ഷിക്കുന്നത്

എന്നാൽ ആദ്യം ബാറ്റിങ് ആരംഭിച്ചത് കൊൽക്കത്ത ടീമിനെ ഒരിക്കൽ കൂടി ചതിച്ചത് ബാറ്റിങ് നിര തന്നെ. തുടക്ക ഓവറുകളിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ കൊൽക്കത്ത നിരയെ ഡെൽഹി ബൗളർമാർ വരിഞ്ഞുമുറുക്കുന്നതാണ് പിന്നീട് കാണാൻ സാധിച്ചത്. ആരോൺ ഫിഞ്ച് (3)വെങ്കിദേശ് അയ്യർ (6),നരേൻ (0)എന്നിവർ നിരാശ മാത്രം സമ്മാനിച്ചപ്പോൾ എല്ലാ പ്രതീക്ഷകളും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മുകളിൽ തന്നെയായിരുന്നു.അതേസമയം ഒരിക്കൽ കൂടി തന്റെ പഴയ ക്ലബ്ബിന് എതിരെ മാജിക്ക് ബൗളിംഗ് മികവുമായി കുൽദീപ് യാദവ് എത്തി.

തന്റെ ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് ശേഷം തന്റെ മൂന്നാം ഓവറിൽ അപകടകാരികളായ ശ്രേയസ് അയ്യർ, റസ്സൽ എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. ഒരുവേള മികച്ച ഷോട്ടുകളിൽ കൂടി മുന്നേറിയ ശ്രേയസ് അയ്യർ വിക്കെറ്റ് മനോഹരമായ ക്യാച്ചിൽ കൂടി റിഷാബ് പന്ത് സ്വന്തമാക്കിയപ്പോൾ ആ ഓവറിൽ തന്നെ റസ്സൽ വിക്കറ്റും കുൽദീപ് യാദവ് വീഴ്ത്തി.

37 ബോളിൽ നാല് ഫോർ അടക്കം 42 റൺസ്‌ അടിച്ച ശ്രേയസ് അയ്യർ ക്യാച്ച് വിക്കറ്റിന് പിന്നിൽ നിന്നും മാസ്മരികമായ രീതിയിലാണ് റിഷാബ് പന്ത്‌ സ്വന്തമാക്കിയപ്പോൾ ആ ഓവറിൽ തന്നെ ക്രീസിൽ നിന്നും ഇറങ്ങി കളിക്കാനുള്ള രസ്സൽ ശ്രമവും മിന്നും സ്റ്റമ്പിങ്ങിൽ കൂടി ഡൽഹി ക്യാപ്റ്റൻ ഇല്ലാതാക്കി.