ഒറ്റകാ ലിൽ വിസ്മയമായി റിഷാബ് പന്ത്!! വണ്ടർ ഷോട്ടിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം | വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും ശ്രദ്ധയും പതിനഞ്ഞത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിലേക്ക് ആണ്. ടെസ്റ്റ്‌ ഫോർമാറ്റിൽ പലപ്പോഴും ഇന്ത്യൻ ടീമിന്റെ സ്റ്റാറായി മാറാറുണ്ട് എങ്കിലും ടി :20 മത്സരങ്ങളിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ റിഷാബ് പന്തിന് കഴിയാറില്ല എന്നാൽ ഇന്നലത്തെ വെടിക്കെട്ട്‌ പ്രകടനത്തിൽ കൂടി അതിനുള്ള മറുപടി നൽകുകയാണ് റിഷാബ്

വെറും 31 ബോളിൽ 6 ഫോർ അടക്കം 44 റൺസ്‌ പായിച്ച റിഷാബ് പന്ത് ഇന്നിങ്സാണ് ഇന്ത്യൻ ടീമിന് 191 റൺസ്‌ എന്നുള്ള വമ്പൻ സ്കോർ സമ്മാനിച്ചത്. റിഷാബ് ഈ ഇന്നിങ്സിൽ പതിവ് പോലെ ചില വണ്ടർ ഷോട്ടുകൾ അടക്കം താരം പായിച്ചു. റിഷാബ് പന്ത് ഈ വണ്ടർ ഷോട്ടുകളിൽ ഏറ്റവും ശ്രദ്ധേയമായി മാറിയത് ഒറ്റക്കാലിൽ നിന്നുള്ള വിചിത്രമായ പുതിയൊരു ഷോട്ട് തന്നെയാണ്. താരം മറ്റൊരു പുതിയ ക്രിക്കറ്റ്‌ ഷോട്ട് കൂടി കണ്ടുപിടിച്ച് വളരെ ഏറെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

പലപ്പോഴും വമ്പൻ ഷോട്ടുകൾ കളിക്കാനായി ശ്രമിക്കുമ്പോൾ തന്റെ ബോഡി ബാലൻസ് തെറ്റാറുണ്ട് എങ്കിലും ഒറ്റകയ്യിൽ സിക്സും ഫോറും അടക്കം നേടാറുള്ള താരം ഇന്നലെ ഒരു വൈഡ് ബോളിലാണ് അമ്പരപ്പിക്കുന്ന ഷോട്ട് നേടിയത്. റിഷാബ് പന്ത് ബാറ്റ് വളരെ ദൂരത്തേക്ക് എത്തി പിടിച്ചു പായിച്ച ഈ ഒരു ഷോട്ട് വീഡിയോയും മനോഹര ഷോട്ട് മെക്കിങ് ചിത്രവും ട്രെൻഡ് ആയി മാറി കഴിഞ്ഞു.