വീണ്ടും ഷോക്കിങ് നോ ബോൾ😱😱 ഇത്തവണ അമ്പയർക്ക് മുന്നിലേക്ക് എത്തി റിഷാബ് പന്ത് [വീഡിയോ ]

ഏപ്രിൽ 28 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎൽ 2022 മത്സരത്തിൽ അരക്കെട്ടിന് മേൽ ഉയർന്ന ഫുൾ ടോസ് നോ ബോൾ വിളിച്ചതിനെ തുടർന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വീണ്ടും ഓൺ-ഫീൽഡ് അമ്പയർമാരോട് തർക്കിച്ചു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ ഋഷഭ് പന്ത് ഓൺ-ഫീൽഡ് അമ്പയർക്കെതിരെ തിരിയുന്നത്.

ഇതിന് മുൻപ്, ഏപ്രിൽ 22-ന് നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡിസിയുടെ മത്സരത്തിൽ വലിയ വിവാദങ്ങളിലേക്ക് നയിച്ച ഋഷഭ് പന്തിന്റെ പ്രവർത്തി, 100 ശതമാനം മാച്ച് ഫീ പിഴ ഈടാക്കിയ സാഹചര്യത്തിലേക്ക് നയിച്ചിരുന്നു. ഇപ്പോഴിത, സമാന രീതിയിൽ അല്ലെങ്കിലും അമ്പയറുടെ തീരുമാനത്തിൽ അതൃപ്തനായ ഋഷഭ് പന്ത്, ഓൺ-ഫീൽഡ് അമ്പയർക്ക് നേരെ നടന്നടുക്കുകയും, അദ്ദേഹത്തിന്റെ തീരുമാനം ചോദ്യം ചെയ്യുകയും ചെയ്തു.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആർ വലിയ ബാറ്റിംഗ് തകർച്ച നേരിട്ട സാഹചര്യത്തിൽ, 7-ാം വിക്കറ്റിൽ റിങ്കു സിങ്ങും നിതീഷ് റാണയും ഒന്നിച്ചതോടെയാണ് കെകെആറിന് കാര്യങ്ങൾ പഴയപടിയായത്. ഇരുവരും മാന്യമായ കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടയിൽ, ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ, ലളിത് യാദവിന്റെ ഉയർന്നു വന്ന ഒരു ഫുൾ-ടോസ് റാണ സിക്സർ പറത്തി.

എന്നാൽ, പന്ത് അരക്കെട്ടിന് മുകളിൽ ഉയർന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഓൺ-ഫീൽഡ് അമ്പയർമാർ ഇത്‌ നോ-ബോൾ വിളിച്ചു. അതിന് പിന്നാലെ, സ്പിന്നറുടെ ഉയർന്ന ഫുൾ ടോസ് നോ-ബോൾ വിളിച്ചതിന് ഡിസി ക്യാപ്റ്റൻ ഋഷഭ് പന്ത് അമ്പയർമാരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. എന്നാൽ, അമ്പയർമാർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ, മുൻ മത്സരത്തിൽ സംഭവിച്ച പോലുള്ള അനിഷ്ട സംഭവങ്ങളിലേക്ക് നീങ്ങാതെ ഋഷഭ് പന്ത് ഒഴിഞ്ഞു മാറി.