വീണ്ടും വീണ്ടും ഫ്ലോപ്പ് ഇനിയും അവസരം കൊടുക്കൂ 😳😳😳റിഷാബ് പന്തിന് ട്രോൾ മഴ

വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു ബാധ്യതയാണെന്ന പലരുടെയും അഭിപ്രായം വീണ്ടും വീണ്ടും ശരിയാണെന്ന് ഉറപ്പാവുകയാണ്. സമീപകാലത്ത് ഒന്നും വൈറ്റ് ബോൾ ഫോർമാറ്റിൽ മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത ഋഷഭ് പന്തിനെ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയി ആണ് ഉൾപ്പെടുത്തിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

എന്നാൽ, ഋഷഭ് പന്തിന് നേരെയുള്ള വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ്, പന്തിനെ വീണ്ടും വീണ്ടും പ്ലെയിംഗ് ഇലവനിൽ കുത്തിക്കേറ്റുന്നതിൽ ശ്രദ്ധ പുലർത്തി. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ, 30+ സ്കോർ ചെയ്തിട്ടും സഞ്ജു സാംസനെ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും കളിപ്പിച്ചില്ല. പകരം, ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ’ എന്ന നിലയിൽ കളിക്കുന്ന ഋഷഭ് പന്തിന് അവസരങ്ങൾ തുടർച്ചയായി നൽകിക്കൊണ്ടിരുന്നു.

ഇന്ത്യൻ ടീമിൽ 6 ബൗളർമാരെ ഉൾപ്പെടുത്തുന്നതിന് ഭാഗമായി ആണ് സഞ്ജുവിനെ പുറത്തിരുത്തുന്നത് എന്ന ക്യാപ്റ്റൻ ശിഖർ ധവാന്റെ വിശദീകരണം, ഋഷഭ് പന്തിനെ എന്തുകൊണ്ടാണ് പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് എന്നതിന്റെ ഉത്തരമല്ല. ന്യൂസിലാൻഡിനെതിരായ പുരോഗമിക്കുന്ന മൂന്നാം ഏകദിനത്തിലും പന്തിനെ തന്നെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ആയി കളിപ്പിച്ചത്. മത്സരത്തിൽ 16 പന്ത് നേരിട്ട ഋഷഭ് പന്ത് ആകെ 10 റൺസ് മാത്രമാണ് സ്കോർ ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വിക്കറ്റ് കീപ്പർക്ക് നേരെയുള്ള ട്രോളുകൾ ആരാധകർ സജീവമാക്കുകയാണ്.

ഋഷഭ് പന്തിന് വെറും 90 റൺസ് വ്യത്യാസത്തിൽ സെഞ്ചുറി നഷ്ടമായത് നിരാശ സമ്മാനിച്ചു, ഋഷഭ് പന്ത് ഇനിയും ഇന്ത്യൻ ടീമിൽ അവസരങ്ങൾ അർഹിക്കുന്നു, 10 റൺസ് എടുക്കാൻ കഴിവുള്ള ഋഷഭ് പന്ത് ഉണ്ടാകുമ്പോൾ എന്തിന് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം, പന്ത് തന്നെയാണ് ഇപ്പോഴും സഞ്ജുവിനെക്കാൾ മിടുക്കൻ… എന്നിങ്ങനെ ആരാധകരുടെ ഭാഗത്തുനിന്ന് പരിഹാസം നിറഞ്ഞ ട്രോളുകൾ ഋഷഭ് പന്തിന് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Rate this post