റിഷാബ് പന്തേ മറക്കില്ല നിന്നെ… ഡൽഹി ക്യാമ്പിൽ പന്തിന് ആദരം | Rishab Panth

Rishab Panth:2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയം കണ്ട് ലക്നൗ സൂപ്പർ ജയന്റ്സ്. കെ എൽ രാഹുൽ നയിക്കുന്ന ലക്നൗ ടീം 50 റൺസിനാണ് ഡൽഹിയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഡൽഹിക്ക് മേൽ കൃത്യമായി ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം സ്ഥാപിക്കാൻ മത്സരത്തിലുടനീളം ലക്നൗവിന് സാധിച്ചിരുന്നു. ബാറ്റിംഗിൽ അവർക്കായി കൈൽ മേയേഴ്സ് അഴിഞ്ഞാടിയപ്പോൾ ബോളിങ്ങിൽ മാർക്ക് വുഡ് മികവു കാട്ടുകയായിരുന്നു. ഈ വിജയത്തോടെ വലിയ ആത്മവിശ്വാസമാണ് ലക്നൗ ടീമിന് വന്നു ചേർന്നിരിക്കുന്നത്

ഋഷഭ് പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ ആണ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ ഒരു കാർ അപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിന് ഈ ഐപിഎൽ സീസണിൽ കളിക്കാൻ ആകില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതേസമയം, ഋഷഭ് പന്തിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം ആണെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് ഡൽഹി ക്യാപിറ്റൽസ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം അവരുടെ ഡഗ്ഔട്ടിൽ കാണാൻ ഇടയായി. ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ മത്സരത്തിന് ഇവിടെ ഡൽഹി ക്യാപിറ്റൽ ഡഗ്ഔട്ടിന് മുകളിൽ ഋഷഭ് പന്തിന്റെ ജേഴ്സി തൂക്കിയിട്ടതായി കാണാൻ സാധിച്ചു.

ഇതിൽ നിന്ന് എപ്പോഴും തങ്ങൾക്കൊപ്പം ഋഷഭ് പന്ത് ഉണ്ട് എന്ന് തന്നെയാണ് ഡൽഹി ക്യാപിറ്റൽസ് വ്യക്തമാക്കുന്നത്. ഋഷഭ് പന്തിന്റെ അഭാവത്തിൽ സർഫ്രാസ് ഖാൻ ആണ് ഇന്ന് ഡൽഹി ക്യാപിറ്റൽസ് നിരയിൽ വിക്കറ്റ് കീപ്പർ ഡ്യൂട്ടി നിർവഹിച്ചത്.Rishab Panth

Rate this post