ദേ അവൻ വീണ്ടും റിവേഴ്‌സ് സ്വീപ്പ് 😱😱😱അൻഡേഴ്സൺ ഞെട്ടി :കയ്യടിച്ച് ദ്രാവിഡും പിള്ളേരും

ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിലെ ഒന്നാം ദിനം സ്റ്റാറായി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ടെങ്കിലും പിന്നീട് എത്തിയ റിഷാബ് പന്ത് വെടിക്കെട്ട് സെഞ്ച്വറി നേടി ഇന്ത്യൻ സ്കോർ 300 കടത്തി.

പൂജാര, ഗിൽ, കോഹ്ലി, വിഹാരി, ശ്രേയസ് അയ്യർ എന്നിവരെ എല്ലാം അതിവേഗം നഷ്ടമായി 5 വിക്കറ്റിന് 97 റൺസ്‌ എന്നുള്ള നിലയിൽ പതറിയ ഇന്ത്യൻ ടീമിനെ രക്ഷകരമായ നിലയിലേക്ക് എത്തിച്ചത് റിഷാബ് പന്ത് : രവീന്ദ്ര ജഡേജ ആറാം വിക്കെറ്റ് കൂട്ടുകെട്ട്. റിഷാബ് പന്ത് അതിവേഗ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ രവീന്ദ്ര ജഡേജ ഫിഫ്റ്റിയുമായി മികച്ച സപ്പോർട്ട് നൽകി.വെറും 89 ബോളിൽ തന്റെ അഞ്ചാമത്തെ ടെസ്റ്റ്‌ സെഞ്ച്വറി നേടിയ റിഷാബ് പന്ത് വെറും 111 ബോളിൽ 20 ഫോറും നാല് സിക്സ് അടക്കമാണ് 146 റൺസ്‌ അടിച്ചത്.സ്പിൻ ബൗളർമാരെ എല്ലാം അറ്റാക്ക് ചെയ്തു പേസർമാർ എതിരേ മികവിൽ കളിച്ചുമാണ് റിഷാബ് പന്ത് തന്റെ മറ്റൊരു മനോഹരമായ വിദേശ സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ചത്

അതേസമയം അത്ഭുതകരമായ അനേകം ഷോട്ടുകൾ അടക്കം ഈ മാജിക്ക് ഇന്നിങ്സിൽ പുറത്തെടുക്കാൻ റിഷാബ് പന്തിന് കഴിഞു. താരം സ്റ്റാർ പേസർ അൻഡേഴ്സൺ എതിരെ ഒരു റിവേഴ്‌സ് സ്വീപ്പ് ഷോട്ട് അടക്കം കളിച്ചത് ഒരുവേള കാണിക്കളെ അടക്കം ഞെട്ടിച്ചു. മുൻപ് ചെന്നെ നടന്ന ടെസ്റ്റിലും സമാനമായ ഒരു ഷോട്ട് റിഷാബ് പന്ത് കളിച്ചിരുന്നു.

കൂടാതെ സ്പിന്നർ ലീച്ച് എതിരെ അടക്കം ഒറ്റകയ്യൻ സിക്സറുകൾ അടക്കം നേടുവാൻ കഴിഞ്ഞ റിഷാബ് പന്ത് സെഞ്ച്വറിക്ക്‌ ഒപ്പം ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്‌ ഡ്രസിങ് റൂമിൽ ആഘോഷം നടത്തിയത് മനോഹരമായ കാഴ്ചയായി മാറി.