പറന്ന് നടന്ന് ഋഷഭ് പന്ത് ; ഇംഗ്ലീഷ് നിരയെ തകർത്തത് പന്തിന്റെ സ്‌പൈഡർ മാൻ പ്രകടനം

ജൂലൈ 12 ന് ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ വിക്കറ്റിന് പിന്നിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ മാസ്മരിക പ്രകടനത്തിനാണ് ക്രിക്കറ്റ്‌ ലോകം സാക്ഷികളായത്. ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നെടുംതൂണുകളായ ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ് എന്നിവരെല്ലാം ഋഷഭ് പന്തിന്റെ സൂപ്പർ ക്യാച്ചുകളിൽ പുറത്തായവരാണ്.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ അപകടകാരിയായ ജോ റൂട്ടിനെ (0) ജസ്‌പ്രീത് ബുംറയുടെ ബോളിൽ ഋഷഭ് ക്യാച്ച് എടുക്കുകയായിരുന്നു. ഔട്ട്‌സൈഡ് ഓഫിലേക്കുള്ള ബുംറയുടെ ഒരു ഷോട്ട് ബോൾ റൂട്ടിന്റെ ഔട്ട്‌സൈഡ് എഡ്ജായി പന്തിന്റെ കൈകളിലേക്ക് പോവുകയായിരുന്നു. പന്ത് അത് അനായാസം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഇതോടെ റൂട്ട് ഡക്കിന് പുറത്താവുന്ന അസാധാരണ കാഴ്ചക്കും ക്രിക്കറ്റ്‌ ലോകം സാക്ഷികളായി.

തൊട്ടടുത്ത ഓവറിൽ സീനിയർ പേസർ മുഹമ്മദ്‌ ഷമിയുടെ ബോളിൽ ബെൻ സ്റ്റോക്സിന്റെ ഊഴമായിരുന്നു. ഷമിയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് നന്നായി പിച്ച് ചെയ്ത ബോൾ പ്രതിരോധിക്കാൻ സ്റ്റോക്സ്‌ ശ്രമിച്ചു. അത് ഒരു തെറ്റായ നീക്കമായി മാറിയതിനാൽ, അത് അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ വലതുവശത്തേക്ക് പോയി. പന്തിന്റെ മനസാനിധ്യം കൊണ്ട് ഒന്ന് മാത്രം സ്റ്റോക്‌സിനെ (0) പുറത്താക്കാൻ പന്ത് ഒരു ഒറ്റക്കയ്യൻ സ്‌റ്റണർ ക്യാച്ച് എടുത്തു.

കഴിഞ്ഞ രണ്ട് മാസങ്ങളായി ബാറ്റുമായി മികച്ച പ്രകടനം നടത്തുന്ന അപകടകാരിയായ ജോണി ബെയർസ്റ്റോവിനെ (7) പുറത്താക്കാൻ ഋഷഭ് പന്ത് മറ്റൊരു ഒറ്റക്കയ്യൻ സ്‌റ്റന്നർ കൂടി എടുത്തു. ഇത്തവണ പേസ് കുന്തമുന ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വീഴ്ത്തിയത്. ബുമ്ര ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ബോൾ എറിഞ്ഞു, അത് പിച്ചിന് ശേഷം ബാറ്ററിൽ നിന്ന് പൂർണ്ണമായും മാറി. പന്ത് കളിക്കണോ അതോ ഉപേക്ഷിക്കണോ എന്ന കാര്യത്തിൽ ബെയർസ്റ്റോയെ രണ്ട് മനസ്സിൽ തളർത്തി, അദ്ദേഹം ആദ്യ ഓപ്ഷൻ തിരഞ്ഞെടുത്തു. എന്നാൽ, ബാറ്ററുടെ തീരുമാനം പിഴച്ചതോടെ, ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ ഋഷഭ് പന്ത്‌ ഡൈവ് ചെയ്ത് മറ്റൊരു ഒറ്റക്കൈ ക്യാച്ച് പൂർത്തിയാക്കി.