ഋഷഭ് പന്തിന്റെ പകരക്കാരനായി സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവയിൽ ഒരാളെയാണ് പരിഗണിക്കേണ്ടത്😮😮😮മുൻ താരം വാക്കുകൾ കേട്ടോ

ബംഗ്ലാദേശിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തഴഞ്ഞ് സമീപ കാലത്ത് ഫോം കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഋഷഭ് പന്തിന് അവസരം നൽകിയിരുന്നില്ല. പന്തിന് പകരം കെഎൽ രാഹുൽ ആയിരുന്നു വിക്കറ്റിന് പിറകിൽ നിന്നത്.

എന്നാൽ , ഋഷഭ് പന്തിനെ മാറ്റിനിർത്തേണ്ടതില്ല എന്നും, ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ അദ്ദേഹത്തിന് അവസരം നൽകണമെന്നും മുൻ ഇന്ത്യൻ താരവും മുൻ ദേശീയ സെലക്ടറുമായിരുന്ന സാബ കരീം പറഞ്ഞു. ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ കൂടി മോശം പ്രകടനം നടത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ പകരക്കാരനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്ന് പറഞ്ഞ സാബ കരീം, ഋഷഭ് പന്തിന് അനുയോജ്യമായ ഒരു ബാറ്റിംഗ് പൊസിഷൻ നിർദ്ദേശിക്കുകയും ചെയ്തു.

“ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ ഋഷഭ് പന്തിനെ കളിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. അവൻ ഇപ്പോഴും മികച്ച ക്രിക്കറ്റർ തന്നെയാണ്. ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ കൂടി മോശം പ്രകടനം കാഴ്ചവച്ചാൽ മാത്രമേ അവന്റെ പകരക്കാരനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ആദ്യം അവന് ബംഗ്ലാദേശിൽ എതിരായ പര്യടനത്തിൽ മതിയായ അവസരങ്ങൾ നൽകണം, എന്നിട്ട് മാത്രമേ അവനെ വിലയിരുത്താൻ സാധിക്കൂ,” സാബ കരീം പറഞ്ഞു .

“ഋഷഭ് പന്തിന്റെ പകരക്കാരനായി സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവയിൽ ഒരാളെയാണ് പരിഗണിക്കേണ്ടത്. എന്നാൽ ഋഷഭ് പന്തിന്റെ പകരക്കാരനായി ടീമിൽ ഇടം നേടാൻ അവർ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട്,” സാബ കരീം കൂട്ടിച്ചേർത്തു . അതേസമയം , രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് അല്ല പ്രശ്നം എന്നും , അദ്ദേഹത്തിന്റെ ബാറ്റിംഗിനാണ് പ്രശ്നം എന്നും സാബ കരീം പറഞ്ഞു . രോഹിത് അദ്ദേഹത്തിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തിയാൽ ക്യാപ്റ്റൻസിയും മെച്ചപ്പെടും എന്ന് മുൻ ഇന്ത്യൻ സെലക്ടർ ഓർമ്മപ്പെടുത്തി.

Rate this post