അവൻ ഇപ്പോൾ ധോണിയല്ല 😱😱😱വിചിത്ര അഭിപ്രായവുമായി ബാല്യകാല കോച്ച്

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പര ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് അപ്രതീക്ഷിതമായിയാണ് റിഷഭ് പന്തിനെ തേടി ഇന്ത്യൻ ക്യാപ്റ്റൻ പദവി എത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന് പരാജയമായിരുന്നു ഫലമെങ്കിലും, റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ ക്രിക്കറ്റ് വിദഗ്ധർ എല്ലാവരും വാനോളം അഭിനന്ദിച്ചു. ഇപ്പോൾ, പന്തിന്റെ ബാല്യകാല പരിശീലകൻ രാജു ശർമ്മ ഇന്ത്യാ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ഇന്ത്യൻ വിക്കറ്റ് കീപ്പറെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് രാജു ശർമ്മ പറയുന്നതിങ്ങനെ, “ക്യാപ്റ്റൻസിയിൽ പന്ത് പുതിയ ആളാണ്. ഐപിഎല്ലിൽ ക്യാപ്റ്റനാകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ ഘട്ടത്തിൽ റിഷഭ് പന്ത് പ്രവേശന കവാടത്തിൽ നിന്ന് തുടങ്ങുകയാണ്. അവൻ പതുക്കെ പക്വത പ്രാപിക്കും.”“എന്റെ അഭിപ്രായത്തിൽ ഒരു വിക്കറ്റ് കീപ്പർക്ക് മികച്ച ക്യാപ്റ്റനാകാൻ സാധിക്കും. പന്ത് പതുക്കെ പക്വത പ്രാപിക്കും. അവൻ കൂടുതൽ ഉത്തരവാദിത്തമുള്ളവനായിരിക്കണം. മറ്റൊരാൾക്ക് അവന്റെ സ്ഥാനം ലഭിച്ചാൽ, പിന്നീട് പന്തിന് ആ സ്ഥാനം വീണ്ടും ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, അത് അദ്ദേഹത്തിന്റെ ആദ്യ മത്സരമാണ്, ഐ‌പി‌എല്ലിൽ അദ്ദേഹം ശരിയായി ക്യാപ്റ്റൻ ചുമതല ചെയ്‌തു, അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങൾ നൽകുക, അതിനുശേഷം നമുക്ക് കാണാം,” രാജു ശർമ്മ പറഞ്ഞു.

ഋഷഭ് പന്തിന്റെ ബാറ്റിംഗിനെ കുറിച്ചും രാജു ശർമ്മ വാചാലനായി. “പന്ത് അനുയോജ്യമല്ലാത്ത അവസരത്തിൽ പുറത്തായി, അവൻ കൂടുതൽ സമയം ക്രീസിൽ നിൽക്കണം. ഇത്രയും നേരത്തെ അവന് ധോണിയാകാൻ കഴിയില്ല. അവൻ ഒരുപാട് മത്സരങ്ങൾ കളിക്കണം, ഒരിക്കലും എപ്പോഴു ശക്തമായി ഹിറ്റ് ചെയ്യാൻ നോക്കരുത്. ആ ഷോട്ടിന്റെ രൂപം അവന്റെ പക്വതയില്ലായ്മ വെളിപ്പെടുത്തുന്നു,” രാജു ശർമ്മ പറഞ്ഞു.