4 4 6 😱😱 ഹാട്രിക്ക്‌ ബൗണ്ടറികളുമായി റിഷാബ് പന്ത്!! ഷോക്കായി ഇംഗ്ലണ്ട് ടീം

ക്രിക്കറ്റ്‌ ലോകം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യ : ഇംഗ്ലണ്ട് അവസാന ക്രിക്കറ്റ്‌ ടെസ്റ്റ്‌ മാച്ചിന് മികച്ച തുടക്കം. ജയം മാത്രം ലക്ഷ്യമാക്കി രണ്ട് ടീമുകളും കളിക്കാൻ ഇറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്ന് തീർച്ച.നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീമാണ് മുൻപിൽ

അതേസമയം മത്സരത്തിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ട് ടീമിനോപ്പം നിന്നപ്പോൾ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഗിൽ, പൂജാര എന്നിവരെ നഷ്ടമായ ഇന്ത്യക്കായി വിഹാരി, ശ്രേയസ് അയ്യർ, വിരാട് കോഹ്ലി എന്നിവർക്ക്‌ തിളങ്ങാൻ കഴിഞ്ഞില്ല . ഒരുവേള 5ന് 93 എന്നുള്ള സ്കോറിലേക്ക്‌ എത്തിയ ഇന്ത്യൻ ടീമിനായി പിന്നീട് ഒന്നിച്ച റിഷാബ് പന്ത് : ജഡേജ എന്നിവർ സമ്മാനിച്ചത് മനോഹരമായ പാർട്ണർഷിപ്പ്. കൗണ്ടർ അറ്റാക്ക് ശൈലിയിൽ ഇരുവരും മുന്നേറി ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു.

മനോഹരമായി മുന്നേറിയ റിഷാബ് പന്ത് തന്റെ മറ്റൊരു വിദേശ സെഞ്ച്വറി സ്വന്തമാക്കി. വെറും 89 ബോളിൽ സെഞ്ച്വറി നേടിയ താരത്തിന് മികച്ച സപ്പോർട്ട് നൽകിയ ജഡേജ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.ഇംഗ്ലണ്ട് ടീമിന്റെ ശക്തമായ അൻഡേഴ്സൺ, ബ്രോഡ്, ലീച്ച് അടക്കമുള്ള ബൗളർമാർക്ക് എതിരെ അറ്റാക്കിംഗ് ശൈലിയിൽ കളിച്ച റിഷാബ് പന്ത് അതിവേഗമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.

സ്പിൻ ബൗളർമാർക്ക് എതിരെ അടക്കം ടി :20 ശൈലിയിൽ കളിച്ച റിഷാബ് പന്ത് ഇടംകയ്യൻ സ്പിന്നർ ലീച്ച് എതിരായ ഓവറിൽ തുടർച്ചയായ ബോളുകളിൽ ഫോറും സിക്സും പായിച്ചു. ആ ഓവറിൽ ഹാട്രിക്ക്‌ ബൗണ്ടറി നേടാനായി താരത്തിന് കഴിഞ്ഞു. ഒരുവേള ഇംഗ്ലണ്ട് ടീമിൽ സമ്മർദ്ദം കാണാൻ കഴിഞ്ഞു. തന്റെ അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറിയാണ് റിഷാബ് പന്ത് ഇംഗ്ലണ്ട് എതിരെ നേടിയത്. കൂടാതെ അപൂർവ്വമായ ചില ടെസ്റ്റ്‌ നേട്ടങ്ങൾക്കും റിഷാബ് അവകാശിയായി.