ഇങ്ങനെ ബാറ്റ് ചെയ്യണ്ട മൂന്നാം ടെസ്റ്റിൽ അവൻ കളിക്കേണ്ട 😱ആവശ്യവുമായി മുൻ താരം

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിലെ ടീം ഇന്ത്യയുടെ തോൽവി ഇന്ത്യൻ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിച്ചു. ഒരുവേള ജയ പ്രതീക്ഷ ഉണർത്തിയ ടീം ഇന്ത്യക്ക് സൗത്താഫ്രിക്കയുടെ മികവിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ഒന്നാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0മുന്നിൽ എത്തിയെങ്കിലും അവസാന ടെസ്റ്റിൽ ജയിക്കേണ്ടത് ഇരു ടീമുകൾക്കും നിർണായകമായി മാറി. ജനുവരി 11നാണ്‌ മൂന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്

ഇന്ത്യൻ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഒരിക്കൽ കൂടി ടെസ്റ്റ്‌ മത്സരം തോൽക്കാനുള്ള കാരണം. രണ്ടാം ഇന്നിങ്സിൽ രഹാനെ, പൂജാര എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ഫോമിലേക്ക് എന്നുള്ള സൂചന നൽകി എങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് മോശം ബാറ്റിങ് ഒരിക്കൽ കൂടി ചർച്ചയായി മാറുകയാണ്. നിർണായക ഘട്ടത്തിൽ മോശം ഷോട്ട് കളിച്ചാണ് റിഷാബ് പന്ത് പുറത്തായത്. താരം അനാവശ്യ ഷോട്ടിന് എതിരെ മുൻ താരങ്ങൾ അടക്കം വിമർശനം ശക്തമാക്കി കഴിഞ്ഞു.

ഇപ്പോൾ റിഷാബ് പന്തിനെ വരാനിരിക്കുന്ന മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ കളിപ്പിക്കേണ്ടയെന്നാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ അഭിപ്രായപെടുന്നത്.” റിഷാബ് പന്തിന് ഇടവേള നൽകുന്നത് നല്ലതാണ്. അദ്ദേഹത്തിന് വിശ്രമം നൽകി മാറ്റുന്നത് നല്ലതാണ്. വൃദ്ധിമാൻ സാഹ മികച്ച വിക്കറ്റ് കീപ്പർ തന്നെയാണ്. റിഷാബ് പന്തിന് തന്റെ ബാറ്റിങ്ങിൽ എന്തേലും വ്യക്തത കുറവുണ്ട് എങ്കിൽ അത് മാറ്റാൻ അദ്ദേഹത്തിന് ഒരു ഇടവേള നിർണായകമാണ്.എന്നും റിഷാബ് പന്ത് ഒരു മാച്ച് വിന്നർ തന്നെയാണ്. പക്ഷേ ടീമിനായി കളിക്കാനാണ് റിഷാബ് പന്ത് ശ്രമിക്കേണ്ടത് ” മുൻ ഇന്ത്യൻ താരം മദൻ ലാൽ വിമർശിച്ചു.

അതേസമയം റിഷാബ് പന്തിന്റെ കാര്യത്തിൽ ഹെഡ് കോച്ച് രവി ശാസ്ത്രി നയം വ്യക്തമാക്കിയിരുന്നു. ” റിഷാബ് പന്ത് ശൈലിയിൽ മാറ്റം വരുത്തണമെന്ന് ആർക്കും തന്നെ പറയാൻ കഴിയില്ല. അദ്ദേഹവുമായി എങ്കിലും ഞങ്ങൾ സംസാരിക്കീം. കൂടാതെ ഷോട്ട് ടൈമിംഗ് പ്രധാനമാണ്. ഓരോ ഷോട്ട് സെലക്ഷനിൽ കാര്യങ്ങൾ ഞങ്ങൾ നോക്കും ” ദ്രാവിഡ്‌ അഭിപ്രായം വിശദമാക്കി.