ഇതാര് ഹെലികോപ്റ്റർ ധോണിയോ 😱ഞെട്ടിക്കുന്ന ഷോട്ടുമായി റിഷാബ് പന്ത്

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20യിൽ ടോസ് നഷ്ടമായെങ്കിലും ടീം ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം. ബാറ്റ്‌സ്മന്മാർ എല്ലാം അവരുടെ റോൾ ഭംഗിയാക്കിയാപ്പോൾ ഇന്ത്യൻ ടീം അടിച്ചെടുത്തത് 5 വിക്കെറ്റ് നഷ്ടത്തിൽ 186 റൺസ്‌.

തുടക്ക ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ്‌ അടിക്കാൻ കഴിയാതെ പോയ ഇന്ത്യൻ ടീമിനായി വിരാട് കോഹ്ലി (52 റൺസ്‌ ), റിഷാബ് പന്ത് (52* റൺസ്‌ ), വെങ്കടേഷ് അയ്യർ (33 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ മുൻ നായകൻ വിരാട് കോഹ്ലി സൂപ്പർ ബാറ്റിങ് പ്രകടനം ശ്രദ്ധേയമായി. നേരത്തെ മോശം ബാറ്റിംഗ് പ്രകടനങ്ങൾ പേരിൽ വിമർശനം കേട്ട വിരാട് കോഹ്ലി നേരിട്ട ആദ്യത്തെ ബോൾ മുതൽ ആക്രമിച്ചു കളിച്ചു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ :റിഷാബ് പന്ത് ജോഡിയാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്. ഇരുവരും അവസാന ഓവറുകളിൽ സിക്സും ഫോറും അടിച്ചാണ് 76 റൺസ്‌ കൂട്ടിചേർത്തത്.28 ബോളിൽ നിന്നും 7 ഫോറും 1 സിക്സ് അടക്കം 52 റൺസ്‌ റിഷാബ് പന്ത് തിളങ്ങിയപ്പോൾ താരം പുറത്തെടുത്ത ഒരു സിക്സ് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു.ഇന്ത്യൻ ഇന്നിങ്സിന്റെ പത്തൊൻപതാം ഓവറിൽ ഹോൾഡർ ബോളിൽ റിഷാബ് പന്ത് പറത്തിയ ഒരു ഹെലികോപ്റ്റർ സ്റ്റൈൽ ഷോട്ട് ശ്രദ്ധേയമായി. മുൻ ഇന്ത്യൻ നായകൻ ധോണി സ്റ്റൈലിൽ റിഷാബ് പന്ത് ഈ ഷോട്ട് ഇന്ത്യൻ ക്യാമ്പും കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Ishan Kishan, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Venkatesh Iyer, Deepak Chahar, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Yuzvendra Chahal