ബാറ്റ് കയ്യിൽ നിന്നും തെറിച്ചിട്ടും ഫോർ 😱😱സർപ്രൈസ് ഷോട്ടുമായി റിഷാബ് പന്ത് [video ]
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ മികച്ച ഫോമിൽ തുടരുന്ന രണ്ട് ടീമുകളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടുമ്പോൾ ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത് ത്രില്ലർ മത്സരം തന്നെ.എന്നാൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് മത്സരത്തിൽ ലഭിച്ചതാകട്ടെ മിന്നും തുടക്കവും.
ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷാ : ഡേവിഡ് വാർണർ എന്നിവർ അടിച്ചു കളിച്ചതോടെ കൊൽക്കത്ത ടീം സമ്മർദ്ദത്തിലായി. ഒന്നാം വിക്കറ്റിൽ 93 റൺസാണ് ഇരുവരും അടിച്ചെടുത്തത്. പൃഥ്വി ഷാ (51 റൺസ് ), ഡേവിഡ് വാർണർ (61 റൺസ് )എന്നിവർ തിളങ്ങിയപ്പോൾ ഡൽഹി സ്കോർ 5 വിക്കെറ്റ് നഷ്ടത്തിൽ 215ലേക്ക് എത്തി. അതേസമയം ഇരുവർക്കും പുറമേ ബാറ്റിങ്ങിൽ തിളങ്ങിയത് ക്യാപ്റ്റൻ റിഷാബ് പന്താണ്. കഴിഞ്ഞ കളികളിൽ സ്ലോ ബാറ്റിങ് പേരിൽ രൂക്ഷ വിമർശനം കേട്ട താരം 14 ബോളിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 27 റൺസ് അടിച്ചെടുത്ത ശേഷമാണ് മടങ്ങിയത്.

എന്നാൽ മത്സരത്തിൽ ഏറ്റവും അധികം ഞെട്ടിച്ചത് റിഷാബ് പന്തിന്റെ ഒരു റിവേഴ്‌സ് ഷോട്ടാണ്.ഡൽഹി ഇന്നിങ്സിൽ വരുൺ ചക്രവർത്തി ഓവറിലാണ് റിവേഴ്‌സ് സ്വീപ് ഷോട്ടിൽ കൂടി റിഷാബ് പന്ത് ഒരു ഫോർ നേടിയത് എങ്കിലും ഈ ഷോട്ട് കളിക്കവെ റിഷാബ് പന്ത് ബാറ്റ് തെറിച്ച് പോയത് എല്ലാവരിലും ഷോക്കായി മാറി.
Just #RishabhPant things! pic.twitter.com/ldOLRsN1MV
— Raj (@Raj93465898) April 10, 2022
ബാറ്റ് റിവേഴ്‌സ് ഷോട്ടിനായി വീശവേയാണ് റിഷാബ് പന്ത് കൈകളിൽ നിന്നും ബാറ്റ് നഷ്ടമായത്. അൽപ്പം ദൂരേക്ക് ബാറ്റ് വഴുതി പോയെങ്കിലും ബോൾ ഫോറിലേക്ക് എത്തി. മുൻപും സമാനമായി ഒറ്റകയ്യൻ സിക്സ് അടക്കം കളിച്ചിട്ടുള്ളതിൽ പ്രശസ്തനാണ് റിഷാബ് പന്ത്