
എന്റമ്മോ ട്വിസ്റ്റ് 😳😳😳😳നൂറ്റാണ്ടിലെ വെടികെട്ട്!! ഷോക്കിങ് ജയം വാരി കൊൽക്കത്ത!! വീഡിയോ | Rinku Singh
Rinku Singh:ഗുജറാത്തിനെതിരെ അവിശ്വസനീയമായ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ടതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വിജയമാണ് മത്സരത്തിൽ കൊൽക്കത്ത നേടിയത്. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ ആവശ്യമായിരുന്നത് 29 റൺസ് ആയിരുന്നു. എന്നാൽ തുടർച്ചയായി 5 സിക്സറുകൾ പായിച്ച് റിങ്കുസിംഗ് കൊൽക്കത്തയുടെ വിജയശിൽപിയായി മാറുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും നാടകീയമായ ഫിനിഷാണ് മത്സരത്തിൽ നടന്നത്. ഈ മികവിൽ ഗുജറാത്ത് ഉയർത്തിയ 204 എന്ന വമ്പൻ സ്കോർ കൊൽക്കത്ത മറികടക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹയും(17) ഗില്ലും(39) ചേർന്ന് മികച്ച തുടക്കം തന്നെ ഗുജറാത്തിന് നൽകി. ഒപ്പം മൂന്നാമനായിറങ്ങിയ സായി സുദർശനും കളം നിറഞ്ഞതോടെ ഗുജറാത്ത് സ്കോർ കുതിച്ചു. 38 പന്തുകളിൽ 53 റൺസായിരുന്നു സുദർശൻ നേടിയത്. അഞ്ചാമതായിറങ്ങിയ വിജയ് ശങ്കർ അവസാന ഓവറുകളിൽ ഗുജറാത്തിന്റെ കാവലാളായി മാറുകയായിരുന്നു. ആദ്യ ബോൾ മുതൽ അടിച്ചു തകർക്കാൻ തുടങ്ങിയ വിജയ് ശങ്കർ 21 പന്തുകളിൽ തന്നെ അർത്ഥശതകം പൂർത്തിയാക്കി. മത്സരത്തിൽ 24 പന്തുകളിൽ 63 റൺസാണ് ശങ്കർ നേടിയത്. ഇന്നിങ്സിൽ 4 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ഈ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 204 റൺസാണ് ഗുജറാത്ത് നേടിയത്.
This is the victory of a lifetime!
Rinku Singh the superstar – 5 consecutive sixes. So happy for Rinku Singh, he's simply unbelievable! pic.twitter.com/kNXjK1mGn5
— Mufaddal Vohra (@mufaddal_vohra) April 9, 2023
മറുപടി ബാറ്റിംഗിൽ കൊൽക്കത്തയ്ക്ക് തങ്ങളുടെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. 28ന് 2 എന്ന നിലയിൽ കൊൽക്കത്ത പതറി. എന്നാൽ മൂന്നാം വിക്കറ്റിൽ വെങ്കിടേഷ് അയ്യരും നിധീഷ് റാണയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കൊൽക്കത്ത കെട്ടിപ്പടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസാണ് കൂട്ടിച്ചേർത്തത്. നിതീഷ് റാണ 29 പന്തുകളിൽ 45 റൺസ് നേടി ഒരു നായകന്റെ ഇന്നിങ്സ് കളിച്ചു. വെങ്കിടേഷ് അയ്യർ മത്സരത്തിലുടനീളം കൊൽക്കത്തയ്ക്കായി അടിച്ചു തകർക്കുകയായിരുന്നു. ഇന്നിങ്സിൽ 40 പന്തുകളിൽ 83 റൺസാണ് വെങ്കിടേഷ് അയ്യർ നേടിയത്. 8 ബൗണ്ടറികളും 5സിക്സറുകളും അയ്യർ മത്സരത്തിൽ നേടുകയുണ്ടായി. എന്നാൽ ഇരുവരും പുറത്തായതോടുകൂടി കൊൽക്കത്ത പതറി. കൂടാതെ പതിനേഴാം ഓവറിൽ റാഷിദ് ഖാൻ ഒരു ഹാട്രിക് കൂടെ നേടിയതോടെ കൊൽക്കത്തയുടെ പോരാട്ടവീര്യം അവസാനിച്ചു എന്ന് എല്ലാവരും കരുതി.
അവസാന ഓവറിൽ 29 റൺസ് ആയിരുന്നു കൊൽക്കത്തക്ക് വിജയിക്കാൻ വേണ്ടത്. മത്സരത്തിൽ ആരും തന്നെ പ്രതീക്ഷ വെയ്ച്ചിരുന്നില്ല. ഓവറിലെ ആദ്യ പന്തിൽ ഉമേഷ് യാദവ് ഒരു സിംഗിൾ നേടി. ശേഷം തുടർച്ചയായി മൂന്നു പന്തുകൾ റിങ്കു സിംഗ് സിക്സറിന് പായിച്ചു. ഇതിനുശേഷമാണ് കൊൽക്കത്ത ക്യാമ്പിൽ പ്രതീക്ഷകൾ ഉയർന്നത്. ശേഷം അടുത്ത രണ്ടു പന്തുകൾ കൂടി സിക്സർ പായിച്ച റിങ്കു സിംഗ് അവിശ്വസനീയമായ രീതിയിൽ കൊൽക്കത്തയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ മൂന്നു വിക്കറ്റുകൾക്കാണ് കൊൽക്കത്ത വിജയം കണ്ടത്