നൂറ്റാണ്ടിലെ ഫിനിഷിങ്ങുമായി റിങ്കു വീണ്ടും 😮😮 3 സിക്സ് …മാസ്സ് ഫിനിഷിങ് ജയം :കാണം വീഡിയോ

വീണ്ടും ട്വന്റി20 ക്രിക്കറ്റിൽ ഹീറോയിസം കാട്ടി റിങ്കു സിംഗ്. ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ മീററ്റ് ടീമിനായി ഒരു തകർപ്പൻ ഫിനിഷിംഗ് നടത്തിയാണ് റിങ്കൂ സിങ് വീണ്ടും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. കാശി രുദ്രാസിനെതിരായ മത്സരത്തിലാണ് റിങ്കുവിന്റെ തകർപ്പൻ ഫിനിഷിംഗ് പിറന്നത്. മത്സരത്തിന്റെ സൂപ്പർ ഓവറിൽ 17 റൺസായിരുന്നു മീരറ്റ് ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്.

തുടർച്ചയായ മൂന്നു പന്തുകളിൽ സിക്സർ നേടി റിങ്കു സിംഗ് മീരറ്റിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു ബോളുകൾ ശേഷിക്കെ മത്സരത്തിൽ മീരറ്റ് വിജയം കണ്ടു. ഇടങ്കയ്യൻ സ്പിന്നർ ശിവ സിംഗിനെതിരെ ആയിരുന്നു റിങ്കുവിന്റെ ഈ സംഹാരതാണ്ഡവം.സൂപ്പർ ഓവറിൽ 17 റൺസായിരുന്നു മീററ്റിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഓവറിലെ ആദ്യ പന്ത് വേണ്ടരീതിയിൽ കണക്ട് ചെയ്യാൻ റിങ്കു സിംഗിന് സാധിച്ചില്ല. പക്ഷേ രണ്ടാമത്തെ ബോളിൽ ലോങ് ഓഫിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടി റിങ്കു സിംഗ് തന്റെ വീര്യം കാട്ടി.

ശേഷം മിഡ്വിക്കറ്റിന് മുകളിലൂടെ മറ്റൊരു തകർപ്പൻ സിക്സർ നേടി റിങ്കു മത്സരം മീരറ്റിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. ഒപ്പം തൊട്ടടുത്ത പന്തിൽ തന്നെ ലോങ് ഓഫിന് മുകളിലൂടെ ഒരു തട്ടുളിപ്പൻ ഷോട്ട് പായിച്ച് റിങ്കു മീററ്റ് ടീമിനെ വിജയത്തിലെത്തിച്ചു. ഇതാദ്യമായല്ല റിങ്കു സിങ് അവസാന ഓവറുകളിൽ ഇത്തരം അത്ഭുതപ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.മത്സരത്തിൽ മീററ്റ് ടീമും കാശി ടീമും 181 റൺസ് നേടുകയുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. മത്സരത്തിൽ 22 പന്തുകളിൽ 15 റൺസ് മാത്രമാണ് റിങ്കൂ സിംഗ് നേടിയത്.

എന്നാൽ സൂപ്പർ ഓവറിൽ തന്റെ ഫിനിഷിംഗ് പാഠവങ്ങൾ റിങ്കു പുറത്തെടുത്തു. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്സ് ടീമിന് വേണ്ടിയും റിങ്കു സിംഗ് ഇത്തരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിരുന്നു. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ, അവസാന 5 ബോളുകളിൽ 28 റൺസ് വേണമെന്നിരിക്കെ യാഷ് ദയാലിനെതിരെ തുടർച്ചയായി 5 സിക്സറുകൾ പറത്തി റിങ്കു ലോകക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു.