അവസരങ്ങൾ ഇല്ലാതെ നടന്ന പയ്യൻ ഇന്ന് കൊൽക്കത്തയുടെ വിജയശിൽപ്പി

എഴുത്ത് :എം.കെ.മിഥുൻ;റിങ്കു സിംഗ്.!!!!എന്നും എന്തുകൊണ്ടോ കാരണമറിയാത്ത പല കാരണത്താൽ പ്രിയപ്പെട്ടവനാണ് അദ്ദേഹമെനിക്ക്,ഒരുപക്ഷെ മൂന്ന് സീസണുകൾക്ക് മുൻപെന്നോ 80 ലക്ഷത്തിന്റെ IPL കോൺട്രാക്ട് സ്വന്തമാക്കിയൊരു സാധാരണക്കാരന്റെ മകന്റെ കഥ കേട്ടന്ന് മുതൽ മനസ്സിൽ കയറിക്കൂടിയ ആ പേരിന്റെ വിചിത്രത തന്നെയാവണം കാരണങ്ങളിൽ .

കാലങ്ങളായി അദ്ദേഹത്തിൽ നിന്നും ആഗ്രഹിക്കുന്ന ഒരു ഇന്നിങ്സാണ് ഇന്ന് പിറവികൊള്ളുന്നത്,ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞ് നിൽക്കുമ്പോഴും IPL ക്രിക്കറ്റ്റിന്റെ ശോഭയിൽ,തന്റെ ഫീൽഡിലെ മിന്നും പ്രകടനങ്ങളൊഴിച്ചാൽ ഇടക്കെപ്പഴോ നൽകുന്ന ചെറിയ ചെറിയ കാമിയോകൾ മാത്രമാണ് അദ്ദേഹത്തിന് ഈ സീസണ് മുൻപ് വരെ പറയാനുണ്ടായിരുന്നത്.

പക്ഷെ ഇത്തവണ കഥ വിപരീതമാണ്,കളത്തിലിറങ്ങുന്ന ഓരോ മത്സരത്തിലും കൌണ്ടബിളായ ഇന്നിങ്സുകളാണ് അദ്ദേഹം സമ്മാനിക്കുന്നത്.ഇന്നുമദ്ദേഹം സമ്മാനിക്കുന്നത് മറ്റൊരു മനോഹരമായ ഇന്നിങ്സാണ്,ആ അൺബീറ്റണായ പാർട്ണർഷിപ്പിൽ നിതിഷ് റാണയെ പോലൊരു ബാറ്ററെ പൂർണ്ണമായി ഔട്ട്ഷാടോ ചെയ്യുന്നൊരു ഇന്നിങ്സ്,ആ ചല്ലഞ്ചിങ്ങായൊരു പ്രഥലത്തിൽ നേരിടുന്ന ആദ്യ പന്ത് മുതൽ തന്റെ ഇന്റന്റ് വ്യക്തമാക്കി ആ മാച്ചിനെ ക്ലോസ് ചെയ്യുന്ന മനോഹരമായ ഇന്നിങ്സ്.

Happy for Rinku Singh,This Guy was always the centre of trolls ,finally played an innings of High class when Team needed it the most.