രഞ്ചിതമേ… കിടിലൻ ചുവടുകളിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന് കണ്മണിയും കുട്ടാപ്പിയും🤩🤩 വീഡിയോ പങ്കുവെച്ച് റിമി കൊച്ചമ്മ🤩|Rimi Tomi share new video goes viral

Rimi Tomi share new video goes viral Malayalam : മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ഗായികയും അഭിനേത്രിയുമാണല്ലോ റിമി ടോമി. തന്റെ സ്വതസിദ്ധമായ രീതിയിലുള്ള സംഭാഷണത്തിലൂടെയും അവതരണ രീതിയിലൂടെയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി പ്രേക്ഷകരുടെ പ്രിയ താരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. മീശ മാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനത്തിലെ വരികൾക്ക് ശബ്ദം പകർന്നു കൊണ്ടാണ് താരം സിനിമാ ലോകത്ത് എത്തിയിരുന്നത്.

എങ്കിലും പിന്നീട് നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും കോമഡി പ്രോഗ്രാമുകളിലും അവതാരകയായി എത്തുകയും നിറഞ്ഞ കൈയ്യടികൾ നേടുകയും ചെയ്യുകയായിരുന്നു. തന്റെ നർമ്മ സംഭാഷണങ്ങൾ കൊണ്ട് ഏതൊരു പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ് എന്നതാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാൻ പലപ്പോഴും സമയം കണ്ടെത്താറുണ്ട്.

മാത്രമല്ല തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ തന്റെ സഹോദരിയുടെ മകനായ കുട്ടാപ്പിയുടെയും സഹോദരന്റെ മകളായ കണ്മണിയുടെയും കുസൃതികളും താരം പങ്കുവെക്കാറുണ്ട്. അതിനാൽ തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്.എന്നാൽ ഇപ്പോഴിതാ ഈ കുസൃതി കുരുന്നുകളുടെ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.

വിജയിയുടെ പുതിയ ചിത്രമായ വാരിസിലെ വൈറൽ ഗാനമായ “രഞ്ചിതമേ…” എന്ന പാട്ടിനൊപ്പം കിടിലൻ നൃത്ത ചുവടുകളുമായി ഇരുവരും പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരേ തരത്തിലുള്ള ചുവടുകളിൽ ഇരുവരും തകർത്താടിയതോടെ ഈയൊരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. മാത്രമല്ല സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ടും ആശംസകളുമായും വീഡിയോക്ക് താഴെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.

Rate this post