ഞാൻ ഡൽഹി കോച്ച് പക്ഷെ അവർ സീനാണ് 😳😳😳ആ ടീമിനെ സൂക്ഷിക്കണമെന്ന് റിക്കി പോണ്ടിങ് |Ricky Ponting Words On RR Team

Ricky Ponting Words On RR Team;മലയാളി താരം സഞ്ജു സാംസൺ നായകനായ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ ഈ സീസണിലെ സ്ക്വാഡിന്റെ കരുത്തിനെ കുറിച്ച് വാചാലനായിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് പരിശീലകനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവുമായ റിക്കി പോണ്ടിങ്. അതോടൊപ്പം തന്നെ ഐപിഎൽ 2023 ടേബിൾ ടോപ്പർ, പ്ലേഓഫ് സാധ്യതകൾ എന്നിവയെക്കുറിച്ചും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഐസിസി റിവ്യൂ ലേറ്റസ്റ്റ് പതിപ്പിൽ സംസാരിച്ചു.

ഐപിഎൽ 2023 സീസണിൽ ആരാകും ടേബിൾ ടോപ്പർമാർ ആവുക എന്നത് മുൻകൂട്ടി പ്രവചിക്കുന്നത് അസാധ്യമാണ് എന്നാണ് റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്. “വളരെ അപൂർവമായി മാത്രമേ ഒരു ടീമിന് തുടക്കം മുതൽ ഐപിഎല്ലിൽ ആധിപത്യം പുലർത്തി, ടേബിൾ ടോപ്പർമാരായി ഫിനിഷ് ചെയ്യാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് അത് ചെയ്തു. എന്നാൽ, ഐപിഎല്ലിലെ ഓരോ മത്സര ഫലങ്ങൾ പോലും പ്രവചനാതീതമാണ്,” റിക്കി പോണ്ടിങ് പറയുന്നു.

“കഴിഞ്ഞ താരലേലത്തിന് മുന്നേ തന്നെ രാജസ്ഥാൻ റോയൽസിന്റെ സ്‌ക്വാഡ് വളരെ കരുത്തുറ്റതാണ് എന്നതിനെ സംബന്ധിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. താര ലേലത്തിൽ അവർ കുറച്ച് അഡീഷൻ കൂടി ചേർത്ത് സ്‌ക്വാഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിലും പ്ലേഓഫ് കളിക്കാൻ സാധ്യതയുള്ള ഒരു ടീം ആയി രാജസ്ഥാൻ റോയൽസിനെ കണക്കാക്കാം,” റിക്കി പോണ്ടിങ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്.

സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തും എന്ന് മുൻകൂട്ടി പ്രവചനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഫൈനലിൽ ഗംഭീര പോരാട്ടം കാഴ്ചവച്ചാണ് അവർ പരാജയപ്പെട്ടത്. കഴിഞ്ഞ മിനി താരലേലത്തിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജെസൺ ഹോൾഡർ, ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട് തുടങ്ങിയവരെയെല്ലാം ടീമിൽ എത്തിച്ചു രാജസ്ഥാൻ റോയൽസ് കൂടുതൽ കരുത്തരായിട്ടുണ്ട്.Ricky Ponting Words On RR Team 

Rate this post