സന്തൂർ മമ്മിയെ ആദ്യമായി പരിചയപ്പെടുത്തി രേഷ്മ…ഇതിൽ ആരാണ് അമ്മ, ആരാണ് മകൾ? ഞെട്ടലോടെ ആരാധകർ..!!

മലയാള മിനിസ്ക്രീന്റെ മുഖശ്രീയാണ് രേഷ്മ എസ് നായർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ ആരാധകഹൃദയങ്ങൾ കവർന്നെടുത്ത പ്രിയങ്കരി. നീണ്ട തലമുടിയും, വിടർന്ന കണ്ണുകളും, അതിലേറെ ഭംഗിയുള്ള ചിരിയുമായി എത്തിയ രേഷ്മയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഏഷ്യനെറ്റില്‍ റേറ്റിങിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്. മീര വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകന്റെ ഭാര്യയായിട്ടാണ് രേഷ്മ അഭിനയിക്കുന്നത്.

സഞ്ജന എന്നാണ് കഥാപാത്രത്തിന്റെ പേര്. മിനിസ്ക്രീനിൽ മാത്രം തിളങ്ങുന്ന നായികയല്ല രേഷ്മ എസ് നായർ. മറിച്ച് സോഷ്യൽ മീഡിയയിലും താരം ഫോട്ടോ ഷൂട്ടുകൾ നടത്തി തിളങ്ങാറുണ്ട്. മോഡലായും, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായും, സോഷ്യൽ മീഡിയയുടെ ഇമ്പം അനുസരിച്ച് പ്രവർത്തിക്കുന്ന താരം കൂടിയാണ് രേഷ്മ. ഇതിനോടൊപ്പം തന്നെ നിരവധി പ്രണയ ഗോസിപ്പുകളും താരത്തെ തേടി എത്തിയിട്ടുണ്ട്. എന്നാൽ വിവാദങ്ങളിൽ ഒന്നും പ്രതികരിക്കാതെ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രേഷ്മ ഇപ്പോൾ. സൗന്ദര്യത്തിൽ മാത്രമല്ല അഭിനയത്തിലും ഒരു പടി മുന്നിലാണ് രേഷ്മ. താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറൽ ആകുന്നത്.രേഷ്മയോടൊപ്പം മറ്റൊരു അതിഥിയും ഈ ഫോട്ടോഷൂട്ടിൽ ഇടം പിടിക്കുന്നുണ്ട്. മാത്രമല്ല ഇതിലെ പ്രധാന ആകർഷണവും രേഷ്മ അല്ല മറിച്ച് ഈ അതിഥിയാണ്. ആരാണ് രേഷ്മയോടൊപ്പം അഭിനയിച്ച ഈ സുന്ദരി എന്ന് ആരാധകർ ഒന്നടങ്കം സംശയിച്ചിരിക്കുമ്പോൾ സസ്പെൻസ് പൊളിക്കുകയാണ് രേഷ്മ.”എന്റെ സന്തൂർ മമ്മിയോടൊപ്പം…അമ്മയോട് പ്രണയം” എന്ന ക്യാപ്ഷനും മനോഹരമായ പശ്ചാത്തല സംഗീതവുമായി പങ്കുവെച്ച ഇൻസ്റ്റാ റീൽ ആണ് സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്നത്. സുന്ദരിയായ

രേഷ്മയുടെ അതിമനോഹരിയായ അമ്മയെ കണ്ട് കണ്ണ് തള്ളുകയാണ് ആരാധകർ. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അമ്മയും മകളും സുന്ദരിയായിരിക്കുന്നു, മകളെക്കാള്‍ സുന്ദരിയാണ് അമ്മ, ശരിയ്ക്കും സന്തൂര്‍ മമ്മി തന്നെ എന്നൊക്കെയാണ് കമന്റുകള്‍. അമ്മയും അഭിനയിക്കാൻ വരുന്നുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്. ട്രഡീഷണൽ ലുക്കിലാണ് അമ്മയും മകളും എത്തിയത്. രേഷ്മ കേരള കസവും മെറൂൺ കളർ ബ്ലൗസുമുള്ള ദാവണി ധരിച്ച് എത്തിയപ്പോൾ, ലാവണ്ടർ കളർ പട്ടുസാരിയിൽ ആഭരണങ്ങൾ ധരിച്ച് മുല്ലപ്പൂ ഒക്കെ ചൂടി മകളെ കടത്തിവെട്ടി കേരള തനിമയോടെയാണ് അമ്മ എത്തിയത്.രേഷ്മയെയും അമ്മയെയും വച്ച് ഷൂട്ട്‌സ് ബൈ റാം നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആരാധകഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.