രഞ്ജി ട്രോഫിയിൽ വീണ്ടും മുത്തമിട്ട് സൗരാഷ്ട്ര!! ഫൈനലിൽ നിറഞ്ഞാടി ഉനദ്കട്ട്

രഞ്ജി ട്രോഫിയിൽ രാജാക്കന്മാരായി വീണ്ടും സൗരാഷ്ട്ര ടീം. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് സൗരാഷ്ട്ര രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. ആവേശജ്ജ്വലമായ ഫൈനലിൽ ബംഗാൾ ടീമിനെ 9 വിക്കറ്റുകൾക്കായിരുന്നു സൗരാഷ്ട്ര തകർത്തെറിഞ്ഞത്. ഫൈനലിൽ തകർപ്പൻ ബോളിങ് പ്രകടനം കാഴ്ചവച്ചത് നായകൻ ഉനാദ്കട്ടായിരുന്നു സൗരാഷ്ട്രയുടെ വിജയ ശില്പി.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ സൗരാഷ്ട്ര ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ബംഗാൾ ബാറ്റർമാരെ തറപറ്റിക്കാൻ സൗരാഷ്ട്രയ്ക്ക് സാധിച്ചു. ഇന്നിങ്സിൽ 69 റൺസ് നേടിയ ഷഹബാസ് അഹമ്മദും, 50 റൺസ് നേടിയ അഭിഷേക് പോറലും മാത്രമായിരുന്നു ബംഗാളിനായി പിടിച്ചുനിന്നത്. അങ്ങനെ ബംഗാൾ ഇന്നിങ്സ് 174 റൺസിൽ അവസാനിക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഒരു ഉഗ്രൻ പ്രകടനം തന്നെയായിരുന്നു സൗരാഷ്ട്ര കാഴ്ചവച്ചത്.

ഇന്നിംഗ്സിൽ 80 റൺസ് നേടിയ വാസവടയും, 60 റൺസ് നേടിയ ചിരാഗ് ജനിയും സൗരാഷ്ട്രയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തി. മറ്റുള്ള ബാറ്റർമാരും നല്ല പിന്തുണ നൽകിയതോടെ സൗരാഷ്ട്ര 404 എന്ന സ്കോറിൽ എത്തി. ഇങ്ങനെ ഒരു മികച്ച ലീഡ് കെട്ടിപ്പടുക്കാൻ സൗരാഷ്ട്രയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ബംഗാളിനെ ഉനാദ്കട് വരിഞ്ഞുമുറുകുകയായിരുന്നു.

ഇന്നിംഗ്സിൽ 6 നേടിയ ഉനാദ്കട്ട് ബംഗാളിന്റെ നട്ടെല്ലൊടിച്ചു. 68 റൺസെടുത്ത നായകൻ മനോജ് തിുവാരിയുടെ സഹായത്തോടെയാണ് ബംഗാൾ 241 എന്ന സ്കോറിൽ എത്തിയത്. പക്ഷേ രണ്ടാം ഇന്നിങ്സിൽ കേവലം 14 റൺസ് മാത്രമേ സൗരാഷ്ട്രയ്ക്ക് ആവശ്യമായി വന്നുള്ളൂ. മത്സരത്തിൽ 9 വിക്കറ്റുകൾക്കായിരുന്നു സൗരാഷ്ട്രയുടെ വിജയം.

Rate this post