5 വിക്കെറ്റ് മാസ്സ്.. സ്റ്റമ്പ്സ് പറത്തി പഴയ ഭുവി ഈസ്‌ ബാക്ക്!! ഞെട്ടിച്ചു താരം :കാണാം വീഡിയോ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബോൾ കൊണ്ട് മാജിക്ക് പ്രകടനം പുറത്തെടുത്തു സീനിയർ ഇന്ത്യൻ താരം കൂടിയായ ഭുവനേശ്വർ കുമാർ. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശും ബംഗാളും തമ്മിൽ നടക്കുന്ന മാച്ചിലാണ് ഭുവി തിളങ്ങിയത്.

6 വർഷത്തെ ഇടവേളക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കുന്ന യൂ. പി താരമായ ഭുവി ഇന്നലെ 5 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർ പ്രാദേശ് ടീം വെറും 60 റൺസിൽ എല്ലാവരും ആൾ ഔട്ട്‌ ആയി. മറുപടി ബാറ്റിംഗിൽ ഭുവി ബൌളിംഗ് പ്രകടനമാണ് ടീമിന് കരുത്തായി മാറിയത്.

ഇന്നലെ ഒന്നാം ദിനം കളി നിർത്തുമ്പോൾ 5 വിക്കെറ്റ് നഷ്ടത്തിൽ 95 റൺസ് എന്നുള്ള നിലയിലാണ് ബംഗാൾ ടീം.5 വിക്കറ്റുകളും ഇന്നലെ വീഴ്ത്തിയത് ഭുവി തന്നെ. ഒരു കാലത്തു മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നമ്പർ 1 ബൗളർ കൂടിയായ ഭുവനേശ്വര്‍ കുമാര്‍ ഇന്ന് ഇന്ത്യൻ ടീം ഭാഗമല്ല. തുടരെ വരുന്ന പരിക്ക് താരം കരിയർ തന്നെ നാശമാക്കി.

നിലവിൽ ഐപിൽ ക്രിക്കറ്റിൽ ഹൈദരാബാദ് ടീം ഭാഗമാണ് ഭുവി. താരം ഈ ഒരു പ്രകടനം ഫാൻസ്‌ അടക്കം വളരെ സന്തോഷത്തിൽ ആക്കുന്നുണ്ട്. ഭുവി പോലൊരു ന്യൂ ബോൾ ബൗളറേ ഇന്ത്യൻ ടീം മിസ്സ്‌ ചെയ്യുന്നുണ്ട് എന്നാണ് ഫാൻസ്‌ അടക്കം അഭിപ്രായം.