എന്നെ പ്രണയിച്ചുതുടങ്ങിയപ്പോൾ അർക്കജ് സുന്ദരനായി😮സാന്ത്വനം താരം അപ്പുവും ഭർത്താവും മനസ് തുറക്കുന്നു

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് രക്ഷാ രാജ്. സാന്ത്വനം പരമ്പരയിൽ അപർണ എന്ന കഥാപാത്രമായി തകർത്തഭിനയിക്കുന്ന നടി രക്ഷ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ഈയിടെയാണ് രക്ഷയുടെ വിവാഹം നടന്നത്. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണലായി ജോലി ചെയ്യുന്ന ആർജക്കാണ് താരത്തിന്റെ പ്രിയപാതി. ഇവർ ഒരുമിച്ച് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്പരം സുഹൃത്തുക്കളായി തുടങ്ങിയ ബന്ധമാണ്.

സൗഹൃദം കുറെ നാൾ മുന്നോട്ടുപോയി, ഒടുവിൽ രക്ഷക്ക് വീട്ടിൽ വിവാഹം അലോചിക്കുന്നു എന്ന സ്റ്റേജ് എത്തിയപ്പോൾ സൗഹൃദം പ്രണയത്തിന് വഴിമാറി. ഇത്രയും സുന്ദരനായ ഒരാളെ എങ്ങനെ കണ്ടുപിടിച്ചു എന്ന് ചോദിച്ചാൽ രക്ഷയുടെ മറുപടി, “എന്നെ പ്രണയിച്ചുതുടങ്ങിയപ്പോഴാണ് ആൾ ഇത്ര സുന്ദരനായി മാറിയത്”. സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ് ഡേറ്റ് നോക്കിയിട്ടാണ് വിവാഹത്തീയതി തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. ആർജെക്ക് മികച്ച ഒരു ഡാൻസറാണ് എന്ന് രക്ഷ പറയുന്നുണ്ട്.

അഭിമുഖത്തിനായി വന്നപ്പോൾ ഇവർ ധരിച്ചിരുന്ന ടീ ഷർട്ട് പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രക്ഷ ധരിച്ചിരുന്ന ടീ ഷർട്ടിൽ ‘നിനക്ക് ഞാനും’ എന്നും ആർജെക്ക് ധരിച്ചിരുന്ന ഷർട്ടിൽ ‘എനിക്ക് നീയും’ എന്നും പ്രിന്റ് ചെയ്തിരുന്നു. ആർജെക്കിന് നല്ല ക്ഷമയാണെന്നാണ് രക്ഷ പറയുന്നത്, അത്രത്തോളം ക്ഷമയൊന്നും തനിക്കില്ലെന്നും രക്ഷ തുറന്നുപറയുന്നു. സാന്ത്വനത്തിലെ അപ്പുവുമായി രക്ഷക്ക് കുറെ സാമ്യങ്ങളുണ്ടെന്ന് തുറന്നുപറയുകയാണ് ആർജെക്ക്.

വിവാഹത്തിന് ശേഷം സാന്ത്വനം ലൊക്കേഷനിൽ ചെന്നിരുന്നു എന്ന് ആർജെക്ക് പറയുന്നു. അവിടെ ചെന്നപ്പോൾ വലിയ ഫൺ ആയിരുന്നു. ഒരു മണിക്കൂർ ചിലവഴിക്കാൻ വേണ്ടി പോയതാണ് അവിടെ, പക്ഷെ ചെന്ന് കഴിഞ്ഞപ്പോൾ പ്ലാൻ മൊത്തത്തിൽ മാറി…ആറ് മണിക്കൂറിലധികം അവിടെയുള്ളവരോടൊപ്പം ചിലവഴിച്ചു. ലൊക്കേഷനിൽ എല്ലാവരും അത്രത്തോളം ജോളിയാണ്.