ആഴ്ചകൾക്കുള്ളിൽ രണ്ടു സന്തോഷവാർത്ത…!! പുതിയത് തുടക്കത്തിന് മാറ്റുകുറിച്ച്…!! ആശംസകളുമായി ആരാധകർ..!! | Rebecca Santhosh latest happy news malayalam
Rebecca Santhosh latest happy news malayalam : ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റബേക്ക സന്തോഷ്. കുഞ്ഞിക്കൂനൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവമ്പാടി തമ്പാൻ എന്ന് ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. 2017 നീർമാതളം, കസ്തൂരിമാൻ എന്നീ ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം പിന്നീട് സിനിമ സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു.
കസ്തൂരിമാനിൽ റബേക്ക അവതരിപ്പിച്ച അഡ്വക്കേറ്റ് കാവ്യ എന്ന നായിക കഥാപാത്രം മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രശംസ വേണ്ടുവോളം നേടിയെടുത്തു. ടേക്ക് ഓഫ്, മിന്നാമിനുങ്ങ് എന്നിവ ഉൾപ്പെടെ അഞ്ചിൽ അധികം ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്തു. 2021ൽ സിനിമ സംവിധായകൻ ശ്രീജിത്ത് വിജയൻ താരത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.കസ്തൂരിമാന് ശേഷം നിതിൻ ജേക്കബിന് ഒപ്പം കളിവീട് എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം.

തമിഴിലെ ഹിറ്റ് സീരിയൽ ആയ റോജയുടെ മലയാളം പതിപ്പാണ് ഈ സീരിയൽ. സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. തൻറെ വിശേഷങ്ങളും വീഡിയോകളും ഒക്കെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പുതിയ ഒരു സംരംഭം ആരംഭിച്ചതിന്റെ വിശേഷമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ചമക്ക് ബൈ ബെക്ക എന്നാണ് താരത്തിന്റെ ഏറ്റവും പുതിയ പേര്. ഇതിൻറെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സംരംഭം വലിയ വിജയമാകട്ടെ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ആശംസിക്കുന്നത്. തൻറെ ബോട്ടിക്കിന്റെ പരസ്യത്തിൽ മോഡലായി എത്തിയിരിക്കുന്നത് താരം തന്നെയാണ്.