സഞ്ജുവിനെ പുറത്താക്കാൻ കാരണം ഇതാണ് !!!സഞ്ജുവിന്റെ വില്ലൻ ഇതാണ്

വിൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സീനിയർ ടീം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. 18 അംഗ സ്‌ക്വാഡിൽ പക്ഷേ എല്ലാവരെയും ഞെട്ടിച്ചത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ പേരില്ല എന്നതാണ്.തനിക്ക് ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ ഭംഗിയായി ഉപയോഗിച്ച സഞ്ജുവിനെ പക്ഷേ ഒരിക്കൽ കൂടി ടീം കൈവിടുന്ന കായ്ചയാണ് കാണാൻ കഴിഞ്ഞത്. താരം അയർലാൻഡ് എതിരെ അവസാനം കളിച്ച ടി :20യിൽ 77 റൺസ്‌ നേടിയിരിന്നു.

അവസാനമായി കളിച്ച അന്താരാഷ്ട്ര മത്സരത്തിൽ അതിവേഗം റൺസ്‌ നേടിയ ശേഷവും ആ ഫോർമാറ്റിൽ നിന്നും തന്നെ സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് അടക്കം കാരണമായി മാറി കഴിഞ്ഞു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റി കൈകൊണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തുകയാണ് ഇപ്പോൾ ആരാധകർ അടക്കം. ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം സഞ്ജുവിന്റെ സെലക്ഷൻ മുൻപിൽ പ്രശ്നമായി വന്നത് ചില നിർണായക കാര്യങ്ങളാണ്.

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരയിൽ നിന്നും ഒഴിവാക്കിയതോടെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള പദ്ധതികളിൽ സഞ്ജുവില്ല എന്നത് വ്യക്തം.നിലവിൽ റിഷാബ് പന്തിനെ ടീം ഇന്ത്യ ഒന്നാമത്തെ വിക്കെറ്റ് കീപ്പർ റോളിൽ കാണുമ്പോൾ എക്സ്പീരിയൻസ് വിക്കെറ്റ് കീപ്പർ ദിനേശ് കാർത്തിക്കും ടീമിൽ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പിഗ് ഓപ്ഷനായ ഇഷാൻ കിഷൻ ടോപ് ഓർഡറിൽ മികച്ച ഫോമിലാണ്. കൂടാതെ ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്റർ എന്നത് ഇഷാൻ കിഷൻ അനുകൂല ഘടകമാണ്.

ഇതിനെല്ലാം പുറമേ പരിക്കിൽ നിന്നും മുക്തി നേടി ഇന്ത്യൻ ടീമിലേക്ക് എത്തുന്ന ലോകേഷ് രാഹുലും മറ്റൊരു വിക്കെറ്റ് കീപ്പിഗ് ഓപ്ഷനാണ്. ടി :20 ക്രിക്കറ്റ്‌ അടക്കം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി രാഹുൽ കൺസിസ്റ്റന്റ് ബാറ്റ്‌സ്മാനാണ്. വിക്കെറ്റ് കീപ്പർ ഓപ്ഷനുകൾ ഇത്ര അധികം ഉള്ളതും സഞ്ജുവിന് ഒരു ഇമ്പാക്ട് ഇന്നിങ്സ് ഇന്ത്യൻ കുപ്പായത്തിൽ കാഴ്ചവെക്കാൻ കഴിയാത്തതും ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.