Rcb Rcb എന്ന് ഫാൻസ്‌!!കലിപ്പിൽ കോഹ്ലി ചെയ്തത് കണ്ടോ?? ഷോക്കിംഗ് വീഡിയോ കാണാം

ഇന്ത്യ : ഓസ്ട്രേലിയ രണ്ടാം ടി :20യിൽ 6 വിക്കെറ്റ് മിന്നും ജയമാണ് രോഹിത് ശർമ്മയും സംഘവും നേടിയത്. എട്ട് ഓവറുകൾ മാത്രമായി ചുരുങ്ങിയ മാച്ചിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് ടീം ഇന്ത്യയെ മികച്ച ഇന്നിങ്സിൽ കൂടി മുന്നിൽ നിന്നും നയിച്ചത്. ക്യാപ്റ്റൻ വെടികെട്ട് ബാറ്റിംഗ് കരുത്തിൽ ടീം ഇന്ത്യ ജയവും പരമ്പരയിൽ 1-1ന് ഒപ്പവും എത്തി.

ഇന്നലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മനോഹര ഇന്നിങ്സിൽ കൂടി ഇന്ത്യൻ ജയം പൂർത്തിയാക്കിയാപ്പോൾ അനേകം ശ്രദ്ധേയമായ കാഴ്ചകൾക്ക് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. ഇന്നലെ മഴയും നനഞ്ഞ ഔട്ട്‌ ഫീൽഡ് കാരണവുമാണ് മത്സരം രണ്ടു മണിക്കൂറിൽ അധികം താമസിച്ചു ആരംഭം കുറിച്ചത്. കളി എട്ട് ഓവർ ആയി ചുരുക്കിയാണ് നടന്നത് എങ്കിലും ഫുൾ കപ്പാസിറ്റി കാണികൾ വന്നത് മനോഹരമായ കാഴ്ചയായി മാറി. എന്നാൽ കാണികൾ ഇന്നലെ വിരാട് കോഹ്ലിക്ക് മുൻപിൽ കാണിച്ച ഒരു വ്യത്യസ്ത സംഭവമാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറുന്നത്.

ഇന്നലെ മാച്ച് തുടങ്ങാൻ കോഹ്ലി ഇന്ത്യൻ ഡ്രസിങ് റൂമിൽ കാത്തിരിക്കുമ്പോൾ സ്റ്റേഡിയത്തിലെ ഫാൻസ്‌ Rcb rcb എന്നാണ് ആവേശപൂർവ്വം ആർപ്പുവിളിച്ചത്. കോഹ്ലി കണ്ട പിന്നാലെയുള്ള ഈ rcb rcb വിളി പക്ഷെ വിരാട് കോഹ്ലിക്ക് അത്ര ഇഷ്ടമായില്ല.ഈ ഒരു കാണികൾ ആവേശം കണ്ട കോഹ്ലി ഉടനടി തന്നെ തന്റെ ജേഴ്സിയിലെ ഇന്ത്യൻ ലോഗോയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു. താൻ ബാംഗ്ലൂർ ടീമിനെ അല്ല ഇന്ത്യ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഇവിടെ കളിക്കുന്നത് എന്നുള്ള കോഹ്ലി ഈ ഒരു ആംഗ്യം സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറി കഴിഞ്ഞു.

അതേസമയം ഈ സമയം ഇന്ത്യൻ ഡ്രസിങ് റൂമിൽ വിരാട് കോഹ്‌ലിയുടെ അരികിൽ നിന്ന പെസർ ഹർഷൽ പട്ടേലിന് അതിന്റെ രസകരമായ വശം കാണാതിരിക്കാനായില്ല. അദ്ദേഹം ചിരിക്കുന്നത് ഈ ഒരു വീഡിയോയിൽ കാണാൻ കഴിയും