ആർസിബി ഐ‌പി‌എൽ ട്രോഫി നേടുന്നതുവരെ ഞാൻ വിവാഹം കഴിക്കില്ല!! ആരാധികക്ക് മറുപടി നൽകി ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2022 സീസണിൽ ആരാധകർ ഉയർത്തുന്ന ക്രിയേറ്റീവ് ബാനറുകൾ കൂടുതൽ ശ്രദ്ധ നേടുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഗുജറാത്ത്‌ ടൈറ്റൻസിന്റെ മത്സരത്തിൽ ടൈറ്റൻസ് ബാറ്റ് ചെയ്യുന്നതിനിടെ, ‘ഹാർദിക് ഫിഫ്റ്റി അടിച്ചാൽ ഞാൻ എന്റെ ജോലി രാജിവെക്കും’ എന്ന് ഒരു ആരാധകൻ ഉയർത്തിയ പ്ലക്കാർഡ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐ‌പി‌എൽ ട്രോഫി നേടുന്നത് വരെ താൻ വിവാഹം കഴിക്കില്ലെന്ന് എഴുതിയ ബാനർ പിടിച്ച് ഒരു സ്ത്രീ ചൊവ്വാഴ്ച്ച വൈറലായി. ചെന്നൈ സൂപ്പർ കിംഗ്‌സ് ചൊവ്വാഴ്ച്ച മുംബൈയിൽ ബംഗളൂരു ടീമിനെ നേരിടുന്നതിനിടെ, ആരാധകരെ സ്‌ക്രീനിൽ പിടിച്ചിരുത്തിയ മത്സരത്തിൽ നിന്ന് രസകരമായ നിരവധി നിമിഷങ്ങളുണ്ടായിരുന്നു.

പ്രത്യേകിച്ച് അമ്പാട്ടി റായിഡുവിന്റെ ഒറ്റക്കൈയിലെ അതിശയിപ്പിക്കുന്ന ക്യാച്ച്, ശിവം ദുബെയുടെ മാൻ ഓഫ് മാച്ച് വിന്നിംഗ് നോക്ക്, റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട്‌ ബാറ്റിംഗ് തുടങ്ങിയ നിരവധി നിമിഷങ്ങൾ ആരാധകരെ ആവേശത്തിലാക്കി. എന്നിരുന്നാലും, ഫീൽഡിലെ പ്രകടനത്തിനപ്പുറം, എല്ലാവരേയും ഓൺലൈനിൽ സംസാരിക്കാൻ പ്രേരിപ്പിച്ചത് ഒരു ആരാധികയുടെ കൈവശമുള്ള ഒരു ബാനറാണ്.

“ആർ‌സി‌ബി ഐ‌പി‌എൽ ട്രോഫി നേടുന്നതുവരെ വിവാഹം കഴിക്കില്ല,” ആരാധിക സ്റ്റാൻഡിൽ നിന്ന് ബാനർ പിടിച്ച് നിൽക്കുന്നത് ടിവി സ്‌ക്രീനിൽ ഒന്നിലധികം തവണ മിന്നിമറഞ്ഞു. ഇതിന് പിന്നാലെ, നിരവധി ആരാധകർ പല തരത്തിലുള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഇപ്പോൾ അവളുടെ മാതാപിതാക്കളെക്കുറിച്ച് ശരിക്കും വേവലാതിപ്പെടുന്നു,” എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്രയും രസകരമായി ട്വീറ്റ് ചെയ്തു

Rate this post