ലക്ക്നൗ പരിപ്പിളക്കി യുവ പടിതാർ 😳😳വെടിക്കെട്ടിൽ അപൂർവ്വ റെക്കോർഡുകൾ സ്വന്തം

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുരോഗമിക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ രക്ഷകനായി യുവ ബാറ്റർ രജത് പാട്ടിദാർ. മത്സരത്തിൽ ടോസ് നേടി എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക്, ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ (0) ഗോൾഡൻ ഡക്കിന് നഷ്ടമായി.

തുടർന്ന്, മൂന്നാമനായി ക്രീസിലെത്തിയ രജത് പാട്ടിദാർ, ഓപ്പണർ വിരാട് കോഹ്‌ലിക്കൊപ്പം (25) രണ്ടാം വിക്കറ്റിൽ 66 റൺസ് കെട്ടിപ്പടുത്തു. വിരാട് കോഹ്ലിയെ അവേഷ് ഖാൻ മടക്കിയതിന് പിന്നാലെ ക്രീസിലെത്തിയ, ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ (9), മഹിപൽ ലോംറർ (14) എന്നിവർ നിരാശപ്പെടുത്തി. അപ്പോഴും, എൽഎസ്ജി ബൗളർമാർ ഉയർത്തിയ വെല്ലുവിളി നിർഭയം നേരിട്ട പാട്ടിദാർ, ആർസിബി സ്കോർബോർഡിൽ റൺസ് അതിവേഗം കൂട്ടിച്ചേർത്തു.

ശേഷം, ദിനേശ് കാർത്തിക്കുമായി (37) അഞ്ചാം വിക്കറ്റിൽ നിലയുറപ്പിച്ച പാട്ടിദാർ, 54 പന്തിൽ 12 ഫോറും 7 സിക്സും സഹിതം 112* റൺസ് നേടി പുറത്താകാതെ നിന്നു. ഐപിഎൽ പ്ലേ ഓഫിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്ററായ പാട്ടിദാർ, പ്ലേ ഓഫിൽ സെഞ്ച്വറി നേടുന്ന ആദ്യ അൺക്യാപ്ഡ് ബാറ്ററാണ്. മാത്രമല്ല, ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഒരു ആർസിബി ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് കൂടിയാണിത്. പാട്ടിദാറിന്റെ ബാറ്റിംഗ് കരുത്തിൽ ആർസിബി നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.

ഐപിഎൽ 2021-ൽ ആർസിബി താരമായിരുന്ന പാട്ടിദാറിനെ ഐപിഎൽ 2022 മെഗാ താരലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും എടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന്, ഒരു യുവതാരം പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ്, പകരക്കാരനായി പാട്ടിദാറിനെ ആർസിബി സ്വന്തമാക്കിയത്. തുടർന്ന്, പ്ലെയിംഗ് ഇലവനിൽ സ്ഥിരാംഗമായ പാട്ടിദാർ എല്ലാ മത്സരങ്ങളിലും ടീമിന് ഇമ്പാക്ട് നൽകുന്ന പ്രകടനങ്ങൾ പുറത്തെടുക്കാറുണ്ടെങ്കിലും വലിയ സ്കോർ നേടാതിരുന്നതുകൊണ്ട് അദ്ദേഹം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നില്ല. എന്നാൽ, ഇന്ന് സെഞ്ച്വറി നേട്ടത്തിലൂടെ പാട്ടിദാർ ഐപിഎൽ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

Rate this post