നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്നുക്കൊണ്ടിരിക്കുന്ന ഐപിഎൽ 2022 സീസണിലെ 22-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ദക്ഷിണേന്ത്യൻ ഡെർബിയിൽ ജയം ചെന്നൈക്ക് ഒപ്പം. സീസണിലെ ആദ്യത്തെ ജയമാണ് ചെന്നൈ നേടിയത്.
മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ്, ഓപ്പണർ റോബിൻ ഉത്തപ്പ (88), ഓൾറൗണ്ടർ ശിവം ഡ്യൂബെ (95*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 216 റൺസ് കണ്ടെത്തി.എന്നാൽ, മത്സരത്തിനിറങ്ങിയ ബംഗളൂരു താരങ്ങൾ എല്ലാവരും കറുത്ത ആം ബാൻഡ് ധരിച്ചത് ശ്രദ്ധേയമായി. മുംബൈ ഇന്ത്യൻസിനെതിരായ (എംഐ) ഫ്രാഞ്ചൈസിയുടെ മത്സരത്തിന് ഒരു ദിവസത്തിന് ശേഷം ആർസിബി ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിന്റെ സഹോദരി മരണപ്പെട്ടിരുന്നു.

ഇതിൽ അനുശോചനം രേഖപ്പെടുത്തിയാണ് ആർസിബി താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചത്. മരണ വാർത്ത അറിഞ്ഞ ഉടനെ ഹർഷൽ പട്ടേൽ ബയോ ബബിൾ വിട്ട് തന്റെ നാട്ടിലേക്ക് മടങ്ങിയിരുന്നു.അതേസമയം മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന്, ബാറ്റിംഗിനിറങ്ങിയ സിഎസ്കെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് കണ്ടെത്തി.

50 പന്തിൽ 4 ഫോറും 9 സിക്സും സഹിതം 88 റൺസ് എടുത്ത റോബിൻ ഉത്തപ്പയും 46 പന്തിൽ 5 ഫോറും 8 സിക്സും സഹിതം 95 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ഡ്യൂബെയുമാണ് സിഎസ്കെ നിരയിൽ തിളങ്ങിയത്.