ദേ കിടക്കുന്നു സ്റ്റമ്പ്സ് 😳😳😳മാജിക്ക് ബോളിൽ കണ്ണുതള്ളി സ്മിത്ത് 😳😳😳വീഡിയോ

ഇന്ത്യക്കെതിരായ അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഒരു മികച്ച തുടക്കം തന്നെയാണ് ആദ്യദിനം ഓസ്ട്രേലിയക്ക് ലഭിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യദിനം കളി നിർത്തുമ്പോൾ 255ന് നാല് എന്ന മികച്ച പൊസിഷനിൽ ആണുള്ളത്. ഉസ്മാൻ ഖവാജയുടെ സെഞ്ച്വറിയായിരുന്നു ഓസ്ട്രേലിയക്ക് ആദ്യദിനം ആധിപത്യം നൽകിയത്. എന്നാൽ ആദ്യദിനം നായകൻ സ്റ്റീവ് സ്മിത്തിന്റെ കുറ്റിതെറിപ്പിച്ച ജഡേജയുടെ ഒരു തകർപ്പൻ ബോൾ ശ്രദ്ധ നേടുകയുണ്ടായി. ഇന്നിംഗ്സിന്റെ നിർണായകസമയത്താണ് ജഡേജ ഒരു അത്ഭുതം ബോളിലൂടെ സ്റ്റീവ് സ്മിത്തിന്റെ കുറ്റി തെറിപ്പിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ 64ആമത്തെ ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിൽ ജഡേജ എറിഞ്ഞ ബോൾ അടിച്ചുകറ്റാൻ ശ്രമിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. എന്നാൽ ഓഫ് സ്റ്റമ്പിൽ വന്ന പന്ത് യാതൊരു ടേണും കൂടാതെ സ്മിത്തിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ടു. ശേഷം പാഡിൽ കൊള്ളുകയും നേരെ സ്റ്റാമ്പ് തെറിപ്പിക്കുകയും ചെയ്തു. ഇതോടെ ഓസ്ട്രേലിക്കായി സ്മിത്തും ഖവാജയും ചേർന്ന് നേടിയ 79 റൺസിന്റെ കൂട്ടുകെട്ടാണ് ജഡേജ തകർത്തെറിഞ്ഞത്. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്.

മത്സരത്തിന്റെ ആദ്യദിനം കാണാനായത് വളരെയധികം ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചു തന്നെയായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിപരീതമായി ബാറ്റർമാർക്ക് കൃത്യമായ ആധിപത്യം നേടാൻ പിച്ചിൽ സാധിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യദിനം 250 പന്തുകളിൽ 104 റൺസ് നേടിയ ഖവാജ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ നെടുംതൂണായി. ഒപ്പം 64 പന്തുകളിൽ 49 റൺസ് നേടിയ ക്യാമറോൺ ഗ്രീനും ഖവാജക്കൊപ്പം ക്രീസിലുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് വലിയ രീതിയിൽ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ആദ്യദിവസം സാധിച്ചില്ല. പീച്ച് യാതൊരു തരത്തിലും സ്പിന്നിനെ പിന്തുണയ്ക്കാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. എന്നിരുന്നാലും മുഹമ്മദ് ഷാമി മത്സരത്തിന്റെ ആദ്യദിനം രണ്ടു വിക്കറ്റുകൾ നേടി വലിയൊരു തിരിച്ചുവരവ് തന്നെ നടത്തുകയുണ്ടായി. രണ്ടാം ദിവസം ഏറ്റവും വേഗതയിൽ ഓസ്ട്രേലിയയെ പുറത്താക്കാൻ തന്നെയാവും ഇന്ത്യയുടെ ശ്രമം.

Rate this post