ആരാണ് ഈ നിഷ്കളങ്ക ബാലികയെന്ന് മനസ്സിലായോ!!തെന്നിന്ത്യൻ സിനിമയിലെ താരറാണി

ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ പ്രേക്ഷക പ്രീതി നേടി എടുത്ത താര സുന്ദരിയാണ് രശ്മിക മന്ദാന. ഓവർ ക്യൂട്ട്നെസ്സിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. ക്യൂട്ട്നെസ്സിലും ഹോട്ട്നെസ്സിലും താരം ഒരു പോലെ പുലിയാണ്. ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് രഷ്മിക.

അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം കുട്ടികാല ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ താരം സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവെച്ച ചിത്രവും വൈറലായി മാറിയിരുന്നു. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന്റെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിട്ടുള്ളത്.

അതേസമയം സൗത്ത് ഇന്ത്യൻ ചിത്രങ്ങളിലാണ് അഭിനയിക്കുന്നെങ്കിലും രശ്മിക ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താര റാണിയാണ്. അവസാനം പുറത്തിറങ്ങിയ സിനിമ അല്ലു അർജുൻ നായകനായ എത്തിയ പുഷ്പ സൂപ്പർ ഹിറ്റായിരുന്നു. കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തെലുങ്കിലും തമിഴ്ലും സജിവ മാകുവായിരുന്നു.

2016 ൽ പുറത്തിറങ്ങിയ കന്നഡ‍ ചിത്രമായ കിറുക് പാർട്ടിയിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഹൈദരാബാദിലും ബോംബെയിലുമായാണ് താരത്തിന്റെ താമസം. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തിളങ്ങിയ നടി ഏറ്റവും കൂടുതൽ ആരാധകരെ നേടി എടുക്കുകയും ചെയ്തിരുന്നു.