ഹാട്രിക്ക് റാഷിദ്‌ ഖാൻ 😳😳ഞെട്ടി ഷോക്കായി കൊൽക്കത്ത ടീം | വീഡിയോ

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി റാഷിദ് ഖാൻ. ഗുജറാത്തിന്റെ കൊൽക്കത്തക്കെതിരായ മത്സരത്തിലാണ് റാഷിദ് ഖാൻ അവിസ്മരണീയമായ ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിന്റെ നിർണായക സമയത്ത് ആയിരുന്നു റാഷിദ് ഖാന്റെ ഈ അത്ഭുതപ്രകടനം. മത്സരത്തിൽ കൊൽക്കത്തയ്ക്ക് അവസാന നാല് ഓവറുകളിൽ വിജയിക്കാൻ 50 റൺസായിരുന്നു വേണ്ടിയിരുന്നത്. ഈ സമയത്താണ് റാഷിദ് ഖാൻ തന്റെ അവസാന ഓവർ എറിയുന്നതിനായി ക്രീസിൽ എത്തിയത്.

ഓവറിലെ ആദ്യ പന്ത് റസലായിരുന്നു നേരിട്ടത്. അത്ര മികച്ച രീതിയിലായിരുന്നില്ല റാഷിദ് ആ പന്ത് എറിഞ്ഞത്. ഒരു ഷോർട്ട് ബോളായി വന്ന പന്ത് റസലിന്റെ ബാറ്റിൽ കൊണ്ട ശേഷം പാഡീൽ കൊണ്ടു. ശേഷം പന്ത് ഉയരുകയും കീപ്പർ കെ എസ് ഭരത് അത് ക്യാച്ച് എടുക്കുകയും ചെയ്തു. എന്നിരുന്നാലും അമ്പയർ അത് ഔട്ട് വിധിച്ചില്ല. ശേഷം റാഷിദ് ഖാൻ റിവ്യൂ സ്വീകരിക്കുകയായിരുന്നു. റിവ്യൂവിൽ അൾട്രാ എഡ്ജിൽ റസലിന്റെ ബാറ്റിൽ കൊണ്ട ശേഷമാണ് ബോൾ പാഡീൽ കൊണ്ടത് എന്ന് വ്യക്തമായി. ഇതോടെ രണ്ടു പന്തുകളിൽ ഒരു റൺസ് എടുത്ത റസൽ മടങ്ങുകയുണ്ടായി.

അടുത്ത പന്തിൽ സുനിൽ നരേനെയായിരുന്നു റാഷിദ് ഖാൻ പുറത്താക്കിയത്. ആദ്യ ബോളിൽ തന്നെ റാഷിദ് ഖാനെ അടിച്ചകറ്റാനായിരുന്നു നരേയൻ ശ്രമിച്ചത്. എന്നാൽ റാഷിദ് ഒരു ഗൂഗ്ളിയാണ് എറിഞ്ഞത്. നരെയൻ പന്ത് ഡീപ് മിഡ്വിക്കറ്റിലേക്ക് വലിച്ചടിച്ചു. എന്നാൽ അവിടെ ഫീൽഡ് ചെയ്തിരുന്ന ജയന്ത് യാദവിന്റെ കയ്യിൽ ആ പന്ത് പതിക്കുകയായിരുന്നു. അങ്ങനെ റാഷിദിന് ഓവറിലെ രണ്ടാമത്തെ വിക്കറ്റ് ലഭിച്ചു.

ഓവറിലെ അടുത്ത പന്തിൽ പുറത്തായത് ശർദുൽ താക്കൂർ ആയിരുന്നു. മറ്റൊരു ഗൂഗ്ളിയായാണ് റാഷിദ് ആ പന്ത് എറിഞ്ഞത്. പന്തിനെക്കുറിച്ച് യാതൊരു ഐഡിയയും ശർദ്ധുലിന് ഉണ്ടായില്ല. ശർദുൽ മുൻപിലേക്ക് കയറി പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ടേൺ ചെയ്ത് വന്ന പന്ത് ശർദൂളിന്റെ പാഡിൽ കൊള്ളുകയാണ് ഉണ്ടായത്. അമ്പയർ അത് പ്രഥമദൃഷ്ട്യാ ഔട്ട് വിളിച്ചു. എന്നാൽ ശർദുൽ താക്കൂർ അത് റിവ്യൂവിന് വിട്ടു. പക്ഷേ അത് മികച്ച തീരുമാനമായിരുന്നില്ല. അങ്ങനെ തുടർച്ചയായി മൂന്നു പന്തുകളിൽ വിക്കറ്റുകൾ സ്വന്തമാക്കി റാഷിദ് മത്സരത്തിൽ ഹാട്രിക് നേടി.

Rate this post