ധോണിയെ കുറിച്ച് ഒരൊറ്റ വാക്കിൽ പറയാമോ : റാഷിദ്‌ ഖാന്റെ മറുപടിയിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള ക്രിക്കറ്റ്‌ താരമാണ് മഹേന്ദ്ര സിംഗ് ധോണി. മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ ധോണി കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റ്‌ കുപ്പായത്തിൽ നിന്നും വളരെ അവിചാരിതമായി വിരമിച്ചു. ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിച്ച ധോണി അടുത്ത ഐപിൽ സീസണിൽ കളിക്കുമോ എന്നൊരു ആശങ്ക ക്രിക്കറ്റ്‌ ആരാധകരിലും ഒപ്പം തല ധോണി ആരാധകരിലും വളരെ സജീവമാണ്.

എന്നാൽ ധോണിയെ കുറിച്ച് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പങ്കുവെച്ച ഒരു അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും വലിയ ചർച്ചയായി മാറുന്നത്.ഇതിഹാസ നായകൻ ധോണിയെ കുറിച്ച് ഒരൊറ്റ വാക്കിൽ വിശേഷണം നടത്തമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് റാഷിദ്‌ ഖാൻ പറഞ്ഞ മറുപടി ആരാധകരെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.

ധോണിയെ പോലൊരു താരത്തെ ഒരൊറ്റ വാക്കിൽ വർണിക്കുക എന്നത് വളരെ അസാധ്യമെന്നാണ് റാഷിദ്‌ ആരാധകന് മറുപടി സന്ദേശത്തിൽ പറഞ്ഞത്.റാഷിദ്‌ ഖാൻ ഇപ്പോൾ അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീമിലെ പ്രമുഖ ബൗളറും ഒപ്പം ടി :ട്വന്റി ക്രിക്കറ്റിൽ ലോകത്തെ ഒന്നാം നമ്പർ ബൗളറുമാണ്. ഐപിഎല്ലിൽ ഡേവിഡ് വാർണർ നായകനായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സ്റ്റാർ ബൗളറായ റാഷിദ്‌ ഖാൻ ഈ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നായി പത്ത് വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയൻ ടി :ട്വന്റി ലീഗായ ബിഗ്ബാഷിലും താരം മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇത്തവണ സ്ഥിര നായകൻ ഡേവിഡ് വാർണർക്ക് പകരം വില്യംസനെ ടീമിന്റെ ക്യാപ്റ്റനാക്കിയത് ചർച്ചയായിരുന്നു. പതിനാലാം സീസൺ ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി എന്നാകും പുനരാരംഭിക്കുകയെന്നതിൽ ബിസിസിഐ അന്തിമ തീരുമാനം ഏറെ വൈകാതെ അറിയിക്കുമെന്നാണ് സൂചന

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications