ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് എതിരെ മൂന്ന് വിക്കെറ്റ് ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ഹാർദിക്ക് പാണ്ട്യ അഭാവത്തിൽ റാഷിദ് ഖാൻ നയിച്ച കളിയിൽ ക്യാപ്റ്റൻ തന്നെയാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. ഒരുവേള തോൽവിയെ മുന്നിൽ കണ്ട ടീമിനായി മില്ലർ പുറത്തെടുത്തത് മാസ്മരിക പ്രകടനം
ടോസ് നഷ്ടമായി ബൗളിംഗ് ആരംഭിച്ച ചെന്നൈ സൂപ്പർ കിംഗ്സ് 169 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് തുടക്കത്തിൽ നേരിടേണ്ടി വന്നത് മോശം തുടക്കം. ടോപ് ഓർഡർ തകർന്ന ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റിലെ റാഷിദ് ഖാൻ : ഡേവിഡ് മില്ലർ കൂട്ടുകെട്ട് തന്നെയാണ്. റാഷിദ് ഖാൻ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ സ്കോർ അവസാന ഓവറിലെ അഞ്ചാം ബോളിൽ മറികടക്കാൻ ടീമിന് സാധിച്ചു.

അവസാന 5 ഓവറിൽ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനവും അവർക്ക് അനുഗ്രഹമായി. ഡേവിഡ് മില്ലർ വെറും 51 ബോളിൽ 8 ഫോറും 6 സിക്സ് അടക്കം 94 റൺസ് നേടിയപ്പോൾ റാഷിദ് ഖാൻ വെറും 21 ബോളിൽ രണ്ട് ഫോറും മൂന്ന് സിക്സ് അടക്കം 40 റൺസ് നേടി.
😱😱😱 pic.twitter.com/q8bjxVDJSt
— king Kohli (@koh15492581) April 17, 2022
ജോർദാൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 25 റൺസ് റാഷിദ് ബാറ്റിൽ നിന്നും പിറന്നത്തോടെ ചെന്നൈക്ക് ജയം നഷ്ടമായി. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി അവസാന ഓവർ എരിഞ്ഞതും ജോർദനാണ്. അവസാന ഓവറിൽ ഒരു സിക്സും ഫോറും അടക്കം ജയം ഉറപ്പിക്കാൻ മില്ലർക്ക് സാധിച്ചു.