എന്ത് ഷോട്ട് ആടാ ഇത് 😱😱ക്രിക്കറ്റ്‌ ലോകത്തിന്റെ കണ്ണുതള്ളിച്ച റാഷിദ്‌ ഖാൻ സിക്സ്

Rashid khan;ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ത്രില്ലർ മാച്ചിൽ അവസാന ഓവറിൽ മൂന്ന് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി ഗുജറാത്ത് ടൈറ്റൻസ്അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഡേവിഡ് മില്ലർ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ്‌ ഹാർദിക്ക് പാണ്ട്യക്കും സംഘത്തിനും സീസണിലെ അഞ്ചാമത്തെ ജയം ഒരുക്കിയത്.

ചെന്നൈ ഉയർത്തിയ 170 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഗുജറാത്തിനായി 94 റൺസ്സുമായി ഡേവിഡ് മില്ലർ പുറത്താവാതെ നിന്നപ്പോൾ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത് റാഷിദ്‌ ഖാൻ ബാറ്റിംഗ് പ്രകടനമാണ്. ആരും തന്നെ പ്രതീക്ഷിക്കാത്ത നിമിഷം റാഷിദ്‌ ഖാൻ പുറത്തെടുത്തത് ആരെയും ഞെട്ടിക്കുന്ന അത്ഭുത ഷോട്ടുകൾ. ഇന്നിങ്സ് പതിനെട്ടാം ഓവറിലാണ് റാഷിദ്‌ തന്റെ വിശ്വരൂപം പുറത്തെടുത്തത്.

താരം പേസർ ക്രിസ് ജോർദാൻ എറിഞ്ഞ ഓവറിൽ അടിച്ചെടുത്തത് 25 റൺസാണ്. ഈ ഒരൊറ്റ ഓവർ തന്നെയാണ് ചെന്നൈ ടീമിൽ നിന്നും ജയം തട്ടിപറിച്ചത്. വെറും 21ബോളിൽ നിന്നും രണ്ട് ഫോറും മൂന്ന് സിക്സ് അടക്കമാണ് താരം 40 റൺസ്‌ അടിച്ചെടുത്തത്. വളരെ അസാധ്യമെന്ന് ഒരുവേള തോന്നിപ്പിച്ച ജയം താരം ടീമിനായി സ്വന്തമാക്കി.

ജോർദാൻ എറിഞ്ഞ നിർണായകമായ പതിനെട്ടാം ഓവറിൽ ആദ്യത്തെ രണ്ട് ബോളിലും സിക്സ് അടിച്ച റാഷിദ്‌ ഖാൻ മൂന്നാം ബോളിൽ ഫോറും നാലാമത്തെ ബോളിൽ സിക്സും അടിച്ചാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കി മാറ്റിയത്. താരം കളിച്ച ചില ഷോട്ടുകൾ മിക്ക ക്രിക്കറ്റ്‌ പ്രേമികളെയും വളരെ ഏറെ ഞെട്ടിച്ചു. ഒരുവേള ഹെലികോപ്റ്റർ ഷോട്ടുകളെ ഓർമിപ്പിക്കും വിധത്തിൽ മിനി ഹെലികോപ്റ്റർ ഷോട്ടുകളാണ് റാഷിദ്‌ ഖാൻ കളിച്ചത്. നേരത്തെ ബിഗ് ബാഷിൽ അടക്കം താരം സമാനമായ സിക്സ് അടിച്ചിട്ടുണ്ട്.

Rate this post