ഡെത്ത് ബൗളിംഗ് സൂപ്പർ സ്റ്റാറായി ഭുവി :ഇന്ത്യക്ക് ത്രില്ലർ ജയം

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ റൺസ്‌ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന ഓവറുകളിൽ മാസ്മരിക ഡെത്ത് ബൗളിംഗ് പ്രകടനത്തിലൂടെയാണ് ടീം ഇന്ത്യ ജയം പിടിച്ചെടുത്തത്

ഇന്ത്യൻ ടീം ഉയർത്തിയ 187 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് ടീമിനായി റോവ്മാൻ പവൽ, നിക്കോളാസ് പൂരൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് 178 റൺസിൽ ഒതുങ്ങി. അവസാന ഓവറുകളിൽ സിക്സും ഫോറുമായി വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും പത്തൊൻപതാം ഓവറിൽ ഭുവി വെറും നാല് റൺസ്‌ മാത്രം വഴങ്ങിയപ്പോൾ അവസാന ഓവറിൽ ഹർഷൽ പട്ടേൽ യോർക്കർ തിളങ്ങി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി മോശം ബാറ്റിംഗ് ഫോമിലുള്ള ഇഷാൻ കിഷൻ രണ്ട് റൺസിൽ പുറത്തായപ്പോൾ രോഹിത് ശർമ്മ (19 റൺസ്‌ ) ശേഷം വിക്കെറ്റ് നഷ്ടമാക്കിയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറി എങ്കിലും ശേഷം വന്ന മുൻ നായകൻ വിരാട് കോഹ്ലി (50 റൺസ്‌ ) തന്റെ ടി :20 ക്രിക്കറ്റിലെ മുപ്പതാം അർഥം സെഞ്ച്വറിയുമായി തിളങ്ങി. കോഹ്ലി പുറത്തായ ശേഷം എത്തിയ വെങ്കടേഷ് അയ്യർ :റിഷാബ് പന്ത് കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്.

തുടക്ക ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ്‌ അടിക്കാൻ കഴിയാതെ പോയ ഇന്ത്യൻ ടീമിനായി വിരാട് കോഹ്ലി (52 റൺസ്‌ ), റിഷാബ് പന്ത് (52* റൺസ്‌ ), വെങ്കടേഷ് അയ്യർ (33 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ മുൻ നായകൻ വിരാട് കോഹ്ലി സൂപ്പർ ബാറ്റിങ് പ്രകടനം ശ്രദ്ധേയമായി. നേരത്തെ മോശം ബാറ്റിംഗ് പ്രകടനങ്ങൾ പേരിൽ വിമർശനം കേട്ട വിരാട് കോഹ്ലി നേരിട്ട ആദ്യത്തെ ബോൾ മുതൽ ആക്രമിച്ചു കളിച്ചു.ഇന്ത്യക്കായി ഭുവി, ചാഹൽ, ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി