വീണ്ടും ബും ബും ബുംറ ഇൻസ്വിങ്ങർ 😱കുറ്റി ബൗണ്ടറി കടത്തി താരം [കാണാം വീഡിയോ ]

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം നോക്കി കാണുന്ന ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ പോരാട്ടം കനക്കുന്നു. ഒന്നാം ദിനം 223 റൺസിന് ഇന്ത്യയെ പുറത്താക്കിയ സൗത്താഫ്രിക്കക്ക്‌ മുൻപിൽ വെല്ലുവിളി സൃഷ്ടിക്കുകയാണ് ഇന്ത്യൻ പേസ് സംഘം.

ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്കൻ ടീമിന് രണ്ടാം ദിനം തുടക്കത്തിൽ തന്നെ പ്രഹരം ഏൽപ്പിച്ചത് സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയാണ് രണ്ടാം ദിനം ആദ്യത്തെ ഓവർ എറിഞ്ഞ ബുംറ രണ്ടാം ബോളിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് സൗത്താഫ്രിക്കൻ ടീമിനെ ഞെട്ടിച്ചത്. മനോഹരമായ ഇൻസ്വിങ്ങറിൽ യാതൊരു ക്ലൂവും ഓപ്പണർ മാർക്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല താരം കുറ്റി തെറിപ്പിക്കാനും ബുംറക്ക്‌ സാധിച്ചു.

മനോഹരമായ സൂപ്പർ ഇൻസ്വിങറിൽ മാർക്രം കുറ്റി തെറിച്ചതോടെ ഇന്ത്യൻ ക്യാംപിലും അത് ആവേശമായി മാറി ബുംറ തന്നെയാണ് ഇന്നലെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ വിക്കറ്റും വീഴ്ത്തിയത്.ഈ ടെസ്റ്റ്‌ പരമ്പരയിൽ ഇതുവരെ ഫോമിലേക്ക് എത്താൻ കഴിയാതെ താരമാണ് മാർക്രം. ഓഫ് സ്റ്റമ്പിന് വെളിയിൽ പിച്ച് ചെയ്ത ബോളിൽ മാർക്രം ഓഫ് സ്റ്റമ്പ് തെറിക്കുകയായിരുന്നു.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh Yadav