അവസാന മത്സരത്തിൽ വൈകാരിക സ്വീകരണം 😱റോസ് ടെയ്ലർക്ക് ആദരം നൽകി ബംഗ്ലാദേശ് ടീം ( കാണാം വീഡിയോ )

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ച കിവീസ് ഇതിഹാസ താരമായ റോസ് ടെയ്ലർക്ക്‌ അവസാന ടെസ്റ്റിൽ വൈകാരിക സ്വീകരണം നൽകി ബംഗ്ലാദേശ് ടീം. രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ദിനം നാലാം നമ്പറിലാണ് സീനിയർ താരം ബാറ്റ് ചെയ്യാൻ എത്തിയത്

രണ്ടാം ദിനം കോൺവേ (109 റൺസ്‌) പുറത്തായ ശേഷം എത്തിയ റോസ് ടെയ്ലർക്ക്‌ കാണികൾ എല്ലാം തന്നെ കയ്യടികൾ നൽകിയാണ് സ്വീകരണം ഒരുക്കിയത്. തന്റെ പതിവ് ശൈലിയിൽ ഡ്രസിങ് റൂമിൽ നിന്നും എത്തിയ റോസ് ടെയ്ലർ തനിക്കുള്ള എല്ലാവരുടെയും കയ്യടികൾക്കും ആദരവിനും നന്ദി അറിയിച്ചു. ശേഷമാണ് അവസാന ടെസ്റ്റ്‌ കളിക്കുന്ന ടെയ്ലർക്ക് ആദരവായി ബംഗ്ലാദേശ് താരങ്ങൾ എല്ലാം ഗാർഡ് ഓഫ് ഹോണർ നൽകിയത്.

ബംഗ്ലാദേശ് ക്യാപ്റ്റന്റെ കൂടി നേതൃത്വത്തിലുള്ള ഈ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചാണ് റോസ് ടെയ്ലർ മൈഥാനത്തിലേക്ക് എത്തിയത്. തന്നോടുള്ള ഈ സ്നേഹത്തിനും ആദരവിനും താരം ബംഗ്ലാദേശ് ക്യാപ്റ്റന് ഹസ്തദാനം നൽകി നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയും ക്രിക്കറ്റ് ലോകവും എല്ലാം ഇതിനകം തന്നെ ഈ ഒരു മനോഹര ദൃശ്യം ചർച്ചയാക്കി മാറ്റി കഴിഞ്ഞു. ഇന്നലെ രണ്ടാം ടെസ്റ്റ്‌ മത്സരം തുടങ്ങും മുൻപ് ദേശീയ ഗാന ആലാപന സമയം താരം കരഞ്ഞത് ശ്രദ്ധേയമായി മാറിയിരുന്നു

ഒന്നാം ഇന്നിങ്സിൽ 28 റൺസ്‌ അടിച്ചാണ് ടെയ്ലർ പുറത്തായത്.ഇന്നലെ ബംഗ്ലാദേശ് എതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ ഒന്നാം ദിനം ദേശീയ ഗാനം ആലപിക്കുന്ന സമയത്താണ് എല്ലാവർക്കും ഞെട്ടലായി റോസ് ടെയ്ലർ വളരെ ഏറെ വൈകാരികമായി കരഞ്ഞത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം കാലം ജീവിതത്തിന്റെ ഭാഗമായ ടെസ്റ്റ് ക്രിക്കറ്റ് തന്റെ ഈ കരിയറിൽ നിന്നും അവസാനിക്കുന്നുവെന്ന സത്യത്തെ ഉൾകൊള്ളുമ്പോൾ സീനിയർ താരം കരയുകയായിരുന്നു. കരിയറിൽ 112 ടെസ്റ്റുകളിൽ നിന്നും 7656 റൺസാണ് ടെയ്ലറുടെ സമ്പാദ്യം