റൊമാന്റിക് ഡാൻസ് വീഡിയോയുമായി റംസാനും ദില്ഷയും …🥰🔥നൃത്തത്തെ ജീവശ്വാസമായി കാണുന്ന രണ്ടുപേർ…!!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയതാരമാണ് ദിൽഷ പ്രസന്നനും റംസാനും. ഇരുവരും തങ്ങളുടെ ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് എന്നും കാണികളുടെ മനസ്സിൽ ഇമ്പം പകർന്നിരുന്നു. അതിനുശേഷം ഇരുവരും സോഷ്യൽ മീഡിയയിലും മറ്റു പൊതുവേദികളിലും ഒക്കെ നിറസാന്നിധ്യമായി മാറുകയും ചെയ്തിരുന്നു. ശേഷം മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിൽ രണ്ട് സീസണുകളിലായി ഇരുവരും മത്സരാർത്ഥികളായി എത്തുകയും ചെയ്തു.

ശക്തമായ പ്രകടനത്തിലൂടെ അവിടെയും ആളുകളെ പിടിച്ചിരുത്തുവാൻ റംസാനും ദിൽഷയ്ക്കും സാധിച്ചിട്ടുണ്ട്. സീസൺ ത്രീയിൽ റംസാൻ മത്സരാർത്ഥിയായി എത്തിയപ്പോൾ, ബിഗ് ബോസിന്റെ നാലാം സീസണിൽ ആദ്യമായി ഒരു പെൺകുട്ടി വിജയകിരീടം നേടി എന്ന പ്രത്യേകത ദിൽഷ സ്വന്തമാക്കുകയുണ്ടായി. ബിഗ് ബോസിലും എത്തിയ ജന പിന്തുണ ഏറെ ലഭിച്ചതോടുകൂടി റംസാൻ നൃത്തത്തിന്റെ ലോകത്തിൽ എന്നതുപോലെതന്നെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവരികയുണ്ടായി. ഭീഷ്മപർവ്വം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് ആളുകളുടെ കൈയ്യടി നേടി.

ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ റോബിനും ബ്ലെസ്‌ലിയുമായുള്ള ദിൽഷയുടെ സൗഹൃദം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം ദിൽഷയുടെ പല പ്രസ്താവനകളും ബിഗ് ബോസ് ഹൗസിന് പുറത്ത് ചില്ലു കൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. എന്നാൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കൊക്കെ ശക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് ദിൽഷ തന്റെ മുൻപോട്ടുള്ള യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

റംസാനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒന്നിച്ചത്തിയ സോൾട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുന്നതാണ് ആളുകൾ ഏറ്റെടുത്തിരുന്നത്. ഏതൊക്കെ മേഖലയിലൂടെ കടന്നുപോയാലും നൃത്തം ഇരുവരുടെയും ജീവശ്വാസമായി ഇപ്പോഴും കൂടെ ഉണ്ടെന്നതിന് തെളിവാണ് ഏറ്റവും പുതിയ റീൽ. നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്