സാരിയിൽ കിടിലം മേക്കോവറിൽ രമ്യ നമ്പീശൻ, ചിത്രങ്ങൾ കാണാം.. | Ramya Nambessan Latest Photoshoot

Ramya Nambessan Latest Photoshoot : മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ അവതാരികയുമാണ് രമ്യ നമ്പീശൻ. ശരത്ത് സംവിധാനം ചെയ്ത സായാഹ്നം എന്ന സിനിമയിലൂടെയാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. തമിഴ് തെലുങ്ക് കന്നഡ എന്നീ ഇങ്ങനെ മൂന്ന് ഭാക്ഷകളിൽക്കൂടി അറുപതോളം സിനിമകളിൽ അഭിനിച്ചു. അഭിനയ ജീവിതം തുടങ്ങുന്നതിനുമുന്നേ അങ്കറിംഗിൽ ശ്രദ്ധ നേടിയ അവതാരികയായിരുന്നു രമ്യ നമ്പീശൻ. കൈരളി ടി.വി സംപ്രേക്ഷണം ചെയ്ത ഫോൺ ഇൻ മ്യൂസിക്, ഗുഡ് ഈവനിംഗ് ഓൺ മലയാളം എന്നി പരിപാടികൾ അവതരിപ്പിച്ചു.

കുട്ടിക്കാലം മുതൽക്കേ സംഗീതവും നൃത്തവും തനിക്ക് പ്രിയമായിരുന്നു. ധാരളം ഭക്തി ഗാനങ്ങളും സിനിമ ഗാനങ്ങളും പാടിയിട്ടുണ്ട്. സിനിമയിൽ ശ്രദ്ധേയമായ നടിയാവുന്നതിനേക്കാളും നല്ല സിനിമകളുടെ ഭാഗമാവാൻ കഴിയുന്നതാണ് തന്റെ ഏറ്റവും വല്യ സന്തോഷമെന്ന് രമ്യ നമ്പീശൻ പറഞ്ഞിട്ടുണ്ട്. 2011 ൽ ഇവൻ മേഘരൂപൻ എന്ന സിനിമയിൽ സംഗീതം ആലപിച്ചിട്ടുണ്ട്. പന്നീട് തട്ടത്തിന് മറയത്ത് ഓം ശാന്തി ഓശാന ഫിലിപ് ആന്റ മങ്കി പെൻ എന്നീങ്ങനെ ഒട്ടേറേ സിനിമകളിലും പിന്നണി ഗായികയായിട്ടും ആരാധകരുടെ മനസ്സ് കീഴടക്കിയ ഗായികക്കൂടിയായി രമ്യ മാറിയിട്ടുണ്ട്.

അഭിനയത്തേക്കാളും തനിക്ക് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞ് സംഗീതത്തിലാണെന്ന് രമ്യ പറഞ്ഞിട്ടുണ്ട്. മലയളത്തിൽ മാത്രമല്ല തമിഴിലും തെല്ലുങ്കിലും പിന്നണി ഗായികയായി രമ്യ ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. അഞ്ചാം പാതിര,അയാളും ഞാനും , ബാച്ച്‌ലർ പാർട്ടി, ചോക്ലേറ്റ്, എന്നീ സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ അഭിനയത്രിക്കൂടിയാണ് രമ്യ നമ്പീശൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജജീവമാണ് രമ്യ നമ്പീശൻ. പലതരം ഫാഷൻ ബ്രാഡുകളുടെയും മേക്കോവറുടെയും ഫോട്ടോഷൂട്ടിന്റെയും ചിത്രങ്ങൾ ആരാധകർക്കുവേണ്ടി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

തൻ്റെ ഏറ്റവും ലെറെസ്റ്റ് ആയിട്ടുള്ള ഇൻസ്റ്റാഗ്രാം ചിത്രമാണ് പ്രാകൃതി ക്ലോത്തിങ് ബ്രാൻഡിൻ്റെ ഒരു അടാർ സാരി ഡിസൈൻ. രമ്യ നമ്പീശന്റെ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ചിത്രങ്ങളയായിരുന്നു അമീൻ സാബിലിന്റേത്. ഒട്ടേറെ ലൈക്ക്സുകളും കമൻ്റ്സുകളും രമ്യക്ക് ആരാധകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങൾ താഴെ തൻ്റെ ഫോട്ടോഗ്രാഫറുടെയും മേക്കപ്പ് ആർട്ടിസ്റ്റ്ന്റെയും, ബ്രാൻഡിന്റെയും ഓഫിഷ്യൽ പേജുകൾ മെൻഷൻ ചെയ്തിട്ടുണ്ട്.